Poomukham

1997
Lyrics
Language: English

Poomukham vidarnnal poornnenthu
Nee punchirichal indrajalam
Hridhaythil eppozhum pranaya sarovaram
Priyadhe ninakenthorazhaku azhaku azhaku

Nin mridhu yauvanam vari puthakkunnath-
Ente vikarangalalle
Nin marilennum mugham cherthurangunnath
Ente swapnangalalle
Nee ennu swanthamakum
Omane ennu nee swanthamakum
(poomukham..)

En mani chillakal poothu vidarnnath
Ninakkirikkan mathrammalle
Thanka kinavukal thaimasa ravukal
Namukkonnucheruvanalle?
Swayamvara mandapathil
Omane ennu nee vannu cherum
(poomukham..)
Language: Malayalam

പൂമുഖം വിടര്‍ന്നാല്‍ പൂര്‍ണ്ണേന്ദു
നീ പുഞ്ചിരിച്ചാല്‍ ഇന്ദ്രജാലം
ഹൃദയത്തിലെപ്പോഴും പ്രണയ സരോവരം
പ്രിയതേ നിനക്കെന്തൊരഴക് അഴക് അഴക്

നിന്‍ മൃദുയൗവ്വനം വാരി പുതയ്ക്കുന്ന-
തെന്റെ വികാരങ്ങളല്ലേ..
(നിന്‍ മൃദുയൗവ്വനം..)
നിന്‍ മാറിലെന്നും മുഖം ചേര്‍ത്തുറങ്ങുന്ന-
തെന്റെ സ്വപ്നങ്ങളല്ലേ?
നീ എന്നു സ്വന്തമാകും ഓമനേ
എന്നു നീ സ്വന്തമാകും
(പൂമുഖം..)

എന്‍ മണിച്ചില്ലകള്‍ പൂത്തു വിടര്‍ന്നത്‌
നിനക്കിരിക്കാന്‍ മാത്രമല്ലേ ? (എന്‍ മണി..)
തങ്കക്കിനാവുകള്‍ തൈമാസ രാവുകള്‍
നമുക്കൊന്നുചേരുവാനല്ലേ?
സ്വയംവര മണ്ഡപത്തില്‍
ഓമനേ എന്നു നീ വന്നു ചേരും?
(പൂമുഖം..)
Movie/Album name: Kaarunyam
Artists