Maatham Pularumbam

1998
Lyrics
Language: English

Maatham pularumbam ooroottu
Swapnabhoomikkidaathikku neeraattu
Paathaalangakkum kaaval nilkkum
Panchapoothaganangakkum choroottu
Chembazhukka...pon padukkaa..
Paanambaatteenam kondaattam
(maatham)

Thinkalangaadikku ponam
Laadakkankaanikkaaraay maarenam
Kaattukkadukkayum mettukkudukkayum pattaanippoomarunthum
Elachillum kacholappullum thenum kurunthalunkum
Kaadum vittu naadoram chutti aayurvedangalaakum
Koothu cholli kookkaniyaan kooppittaal paalaazhi pongum
(maatham)

Maamalayorathu koodaan
Swapnatheerathu nammal onnaakaan
Chenthudithaalathil chembadappaattinte shinkaariyaattamaadaam
Anthichollum thillaanathullum aanandakkummiyumaay
Kayyum meyyum onnaayaal mannu ponnum koodaaramaakum
Poykkinattin kan manassil snehapravaahangaloorum
(maatham)
Language: Malayalam

മാതം പുലരുമ്പം ഊരൂട്ട്
സ്വപ്നഭൂമിക്കിടാത്തിക്ക് നീരാട്ട്
പാതാളങ്ങ‍ക്കും കാവല്‍ നില്‍ക്കും
പഞ്ചപൂതഗണങ്ങ‍ക്കും ചോറൂട്ട്
ചെമ്പഴുക്ക.... പൊന്‍‌പടുക്ക...
പാണമ്പാട്ടീണംകൊണ്ടാട്ടം

(മാദം പുലരുമ്പം)

തിങ്കളങ്ങാടിക്ക് പോണം
ലാടക്കങ്കാണിക്കാരായ് മാറേണം
കാട്ടുക്കടുക്കയും മേട്ടുക്കുടുക്കയും പട്ടാണിപ്പൂമരുന്തും
ഏലച്ചില്ലും കച്ചോലപ്പുല്ലും തേനും കുരുന്തളുങ്കും
കാടും വിട്ട് നാടോരം ചുറ്റി ആയുര്‍വേദങ്ങളാകും
കൂത്തുചൊല്ലി കൂക്കണിയാന്‍ കൂപ്പിട്ടാല്‍ പാലാഴി പൊങ്ങും

(മാദം പുലരുമ്പം)

മാമലയോരത്ത് കൂടാന്‍
സ്വപ്‌നതീരത്ത് നമ്മള്‍ ഒന്നാകാന്‍
ചെന്തുടിത്താളത്തില്‍ ചെമ്പടപ്പാട്ടിന്റെ ശിങ്കാരിയാട്ടമാടാം
അന്തിച്ചൊല്ലും തില്ലാനത്തുള്ളും ആനന്ദക്കുമ്മിയുമായ്
കൈയ്യും മെയ്യും ഒന്നായാല്‍ മണ്ണു പൊന്നുംകൂടാരമാകും
പൊയ്‌‌ക്കിണറ്റിന്‍ കണ്‍‌മനസ്സില്‍ സ്നേഹപ്രവാഹങ്ങളൂറും

(മാദം പുലരുമ്പം)
Movie/Album name: Sundarakilladi
Artists