ഇന്ദ്രനീലരാവിലൂടെ ചന്ദ്രകാന്തത്തേരിൽ ഗന്ധർവ സുന്ദരനെ കണ്ടു മുട്ടി ഞാൻ കൈയിലെ മണിവീണ തന്ത്രികൾ മീട്ടി അഴകിൻ സംഗീതപൊൻതൂവൽ നീട്ടി അരികിൽ വന്നവൻ മാറോടു ചേർത്തു വെറുമൊരു സ്വപ്നം സ്വർഗ്ഗമായ് മാറി അവനെന്റെ ഗന്ധർവൻ ഗാനഗന്ധർവൻ (ഇന്ദ്രനീലരാവിലൂടെ....)
തേരിലെന്നെ അരികിലിരുത്തി നീലാകാശവീഥിയിലൂടെ പറന്നുയരുമ്പോൾ അവനുയരുമ്പോൾ എന്നെ മറന്നു ഞാൻ എല്ലാം മറന്നു കേട്ടതും കണ്ടതും പറയാൻ വയ്യ കണ്ടതും കേട്ടതും പറയാൻ വയ്യ അവനെന്റെ ഗന്ധർവൻ ഗാനഗന്ധർവൻ (ഇന്ദ്രനീലരാവിലൂടെ....)
ഉർവശിമേനകമാരെ പോലെ രംഭ തിലോത്തമമാരെ പോലെ ആടിപ്പാടി ഞാൻ ആലോലമാടീ എന്നെ മറന്നു ഞാൻ എല്ലാം മറന്നു അവനിലും എന്നിലും സ്വർഗ്ഗീയലഹരി മണ്ണിലും വിണ്ണിലും സംഗീതലഹരി അവനെന്റെ ഗന്ധർവൻ ഗാനഗന്ധർവൻ (ഇന്ദ്രനീലരാവിലൂടെ....)