കണ്ണുനീരിന്‍ കടലിലേക്കാരുമാരുമറിയാതെ വിണ്ണില്‍ നിന്നൊരു സ്വപ്ന ബിന്ദു അടര്‍ന്നു വീണൂ കാത്തു കാത്തു കിടന്നോരു ചിപ്പിയാ ബിന്ദുവിനെ ഏറ്റുവാങ്ങി തന്‍ കരളില്‍ ഒളിച്ചു വെച്ചു
സര്‍ഗവേദന കൊണ്ടതിനെ പൊതിഞ്ഞു പിന്നെ സ്വപ്നബിന്ദു ഒരു മുത്തായ് നിറം പകര്‍ന്നു കണ്ണുനീരില്‍ വിളയിച്ച മുത്തു കാണാന്‍ നിന്റെ ചുറ്റും സ്വര്‍ണമത്സ്യ കന്യകമാര്‍ ഒരുങ്ങി വന്നു (കണ്ണുനീരിന്‍..)
കാലമെത്ര വല വീശി കാറ്റുവന്നു വില പേശീ കാര്‍മുകിലുകള്‍ കരഞ്ഞെത്തി കയ്യുകള്‍ നീട്ടി ആര്‍ക്കുമാര്‍ക്കും നല്‍കാതെ നീയതിനേ വിതുമ്പും നിന്നാത്മാവില്‍ ചേര്‍ത്തു വെച്ചു തപസ്സിരുന്നു (കണ്ണുനീരിന്‍..)