Naagathaan Kaavilamme
2004
Naagaththaan kaavilamme naal thorum kaniyumamme
Naaverinorunniyazhakinu peridu...
Chemponnin noolu kettu cheloorum pottu kuthu
Chenthaarithal mizhiyilithiri mayyidu
Unni marukiloru ummayezhuthanu vennilaakuliru
Amma bhagavathi nadanamaaduka ninte kaalthaliru
(naagaththaan...... )
Naalu vedavumadithozhunnoru naadaroopiniye
Naaleyee makan indrachanthira naadu vaazhaname
Raavu kadayana pathiyenthana sooryamaanikyam
Nee ivante nadaykku veykkanam okke ninnishtam
Ezhu nirangalil ezhuthum azhakiya kalamithammaykku
Pazhaya mankuda hridaya thaalam ithulaka nanmaykku
(naagaththaan...... )
Patha pathanju varunna paurnnami paalkudam thaaye
Pakal chorinju tharunna manjalilaaduvol neeye
Ulaka mangalakaarinee nin niravinaalamme
Udaliluyirukal vaazhanam nooraandu chenchamme
Nadathozhum puthu pularikalkkini sukritha maangalyam
Kalamezhuthinu mizhi valaykkanam amara kaivalyam . .
(naagaththaan...... )
നാഗത്താന്‍ കാവിലമ്മേ നാള്‍ തോറും കനിയുമമ്മേ
നാവേറിനൊരുണ്ണിയഴകിനു പേരിടു്
ചെമ്പൊന്നിന്‍ നൂലുകെട്ടു് ചേലൂറും പൊട്ടു കുത്തു്
ചെന്താരിതൾ മിഴിയിലിത്തിരി മയ്യിടു്
ഉണ്ണിമറുകിലൊരുമ്മയെഴുതണു് വെണ്ണിലാക്കുളിരു്
അമ്മഭഗവതി നടനമാടുക നിന്റെ കാൽത്തളിരു്
(നാഗത്താന്‍...... )
നാലുവേദവുമടിതൊഴുന്നൊരു നാദരൂപിണിയേ
നാളെയീമകനിന്ദ്രചന്തിരനാടു വാഴണമേ
രാവുകടയണ പത്തിയേന്തണ സൂര്യമാണിക്യം
നീ ഇവന്റെ നടയ്ക്കു വെയ്ക്കണമൊക്കെ നിന്നിഷ്ടം
ഏഴു നിറങ്ങളിലെഴുതുമഴകിയ കളമിതമ്മയ്ക്കു്
പഴയമൺകുട ഹൃദയതാളമിതുലകനന്മയ്ക്കു്
(നാഗത്താന്‍...... )
പത പതഞ്ഞു വരുന്ന പൌര്‍ണ്ണമിപ്പാല്‍ക്കുടം തായേ
പകല്‍ ചൊരിഞ്ഞു തരുന്ന മഞ്ഞളിലാടുവോള്‍ നീയേ
ഉലകമംഗളകാരിണീ നിന്‍ നിറവിനാലമ്മേ
ഉടലിലുയിരുകൾ വാഴണം നൂറാണ്ടു ചെഞ്ചമ്മേ
നടതൊഴും പുതു പുലരികൾക്കിനി സുകൃതമാംഗല്യം
കളമെഴുത്തിനു മിഴി വളയ്ക്കണം അമരകൈവല്യം
(നാഗത്താന്‍...... )
Movie/Album name: Kusruthy
Artists