Oro poovum ororo raagam oro raavum saanthwanangal Innu njaan kettu nilkkaam onnu nee paadumenkil Oro naalum ororo janmam neeyennullil shyaamamoham Paattumaay koottirikkaam onnu nee kelkkumenkil Oonjaalin kombile thaaraattin sheelukal Pozhiyum swarangalil sumangalaay njaan paadaam nin munnil (snehathumbee)
Language: Malayalam
അ.........
സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ കരയാതെന്നാരോമല്‍ തുമ്പീ നീയില്ലെങ്കില്‍ ഞാനുണ്ടോ പൂവേ വാത്സല്യത്തേന്‍ ചോരും പൂവേ ഏതോ ജന്മത്തിന്‍ കടങ്ങള്‍ തീര്‍ക്കാനായ് നീ വന്നൂ ഇന്നെന്നാത്മാവില്‍ തുളുമ്പും ആശ്വാസം നീ മാത്രം
സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ കരയാതെന്നാരോമല്‍ തുമ്പീ
ഓണപ്പൂവും പൊന്‍പീലിച്ചിന്തും ഓലഞ്ഞാലിപ്പാട്ടുമില്ല എന്നോടിഷ്ടം കുടും ഓമല്‍ത്തുമ്പികള്‍ ദൂരെയായ് നക്ഷത്രങ്ങള്‍ താലോലം പാടും നിന്നെ കാണാന്‍ താഴെ എത്തും നിന്നോടിഷ്ടം കൂടുവാനായി ഇന്നു ഞാന്‍ കൂടെയില്ലേ മുത്തശ്ശിക്കുന്നിലെ മുല്ലപ്പൂംപന്തലില്‍ അറിയാമറയിലും വസന്തമായി നീ പാടൂ പൂത്തുമ്പി
സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ കരയാതെന്നാരോമല്‍ തുമ്പീ ഏതോ ജന്മത്തിന്‍ കടങ്ങള്‍ തീര്‍ക്കാനായ് നീ വന്നൂ സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ കരയാതെന്നാരോമല്‍ തുമ്പീ
ഓരോ പൂവും ഓരോരോ രാഗം ഓരോ രാവും സാന്ത്വനങ്ങള്‍ ഇന്നു ഞാന്‍ കേട്ടു നില്‍ക്കാം ഒന്നു നീ പാടുമെങ്കില്‍ ഓരോ നാളും ഓരോരോ ജന്മം നീയെന്നുള്ളില്‍ ശ്യാമമോഹം പാട്ടുമായി കൂട്ടിരിയ്ക്കാം ഒന്നു നീ കേള്‍ക്കുമെങ്കില്‍ ഊഞ്ഞാലിന്‍ കൊമ്പിലെ താരാട്ടിന്‍ ശീലുകള്‍ പൊഴിയും സ്വരങ്ങളില്‍ സുമങ്ങളായി ഞാന്‍ പാടാം നിന്‍ മുന്നില്‍ (സ്നേഹത്തുമ്പീ)