Kanyavanathile

2013
Lyrics
Language: Malayalam

കന്യാവനത്തിലെ കസ്തൂരിമുല്ലയെ
കഥ പറഞ്ഞുറക്കുന്ന രാത്രി
(കന്യാവനത്തിലെ )
ചെമ്പകക്കുന്നിലെ നൊമ്പരപ്പൂവിന്റെ
കണ്ണീര്‍ തുടയ്ക്കാന്‍ വരുമോ
കവിളില്‍ തലോടിത്തരുമോ
കാക്കോത്തിക്കാവിലെ കാവളംകിളിക്കൊരു
കാറ്റാടിക്കുളിര്‍ത്തെന്നല്‍ തരുമോ
(കന്യാവനത്തിലെ )

യാതനപ്പര്‍വ്വങ്ങള്‍ മാത്രമെന്‍
ജീവിതചരിതത്തിലിന്നോളം
(യാതന )
ഭീതിയുടെ മുനമ്പിന്മുനയിലെന്റെ
ഭൂതവും ഭാവിയും വര്‍ത്തമാനവും
ഇനിയൊരു പുലരിയുണ്ടോ
അതിലൊരു വെളിച്ചമുണ്ടോ
പറയൂ - കാലമേ പറയൂ
ഇവിടെ ഞാന്‍ കാതോര്‍ത്തു നില്‍ക്കും
ഇനി വരുമുഷസ്സിനെയോര്‍ക്കും
(കന്യാവനത്തിലെ )

കൃഷ്ണപക്ഷങ്ങള്‍ മാത്രമെന്‍
നക്ഷത്രരാശിയിലെപ്പോഴും
(കൃഷ്ണ )
ഏതോ ഗ്രീഷ്മത്തിനഗ്നിയെന്റെ
ആയുസ്സിന്‍ പുസ്തകം ചുട്ടെരിച്ചു
ഈ ജിവിതം എന്തിനായു്
ഈ ജിവനും എന്തിനായു്
വരുമോ - വസന്തം വരുമോ
ഒരു യുഗം തപസ്സു് ഞാന്‍ ചെയ്യും
ഒരു ജന്മസാഫല്യം നേടാന്‍
(കന്യാവനത്തിലെ )
Movie/Album name: Njaan Anaswaran
Artists