വെണ്ണിലാവിൻ കായലിൽ മഞ്ഞു വീഴുന്നു വെണ്മുകിൽപ്പൂമെത്തയിൽ തിങ്കളുരുകുന്നു വനകോകിലങ്ങൾ മൂകമായി പൊന്മുളംകൂട്ടിൽ നീ എങ്ങുപോയ് നീ എങ്ങുപോയെൻ പ്രേമരാജഹംസമേ... ഇടയകന്യക ഞാൻ...പാവം പ്രണയമല്ലിക ഞാൻ...
ഇനിയുമെന്തേ പരിഭവം പെയ്തു തോർന്നില്ലേ ഇനിയുമെന്നെ കാണുവാൻ കൊതിയുണർന്നില്ലേ... ഇനി എന്നു നീയെൻ നീലരാവിൻ പുളകമായ് മാറും എന്നാത്മദാഹം കേണുപോയി നിന്നെ വാരിപുണരുവാൻ... ഇടയകന്യക ഞാൻ...പാവം പ്രണയമല്ലിക ഞാൻ... അനുരാഗമായ് പെയ്തുപോയ് എൻ സ്നേഹസല്ലാപം... കതിരോർമ്മയായ് പൂത്തുപോയ് വിരഹാർദ്ര ഭാവങ്ങൾ... ഇടയകന്യക ഞാൻ...പാവം പ്രണയമല്ലിക ഞാൻ...