Uyiril Thodum

2019
Lyrics
Language: English

Uyiril thodum thalir viralaavane nee
Arike nadakkane alayum chudukaattinu koottinayaay
Naamoru naal kinaakkudilil chennanayumiru nilaavalayaay....
Aarum kaanaa hridayathaaramathil uruki naamannaarum kelkkaa-
Pranayajaala kadha palavuru parayumo....

Uyiril thodum thalir viralaavane nee
Arike nadannidaam alayum chudukaattinu koottinayaay
Naamoru naal kinaakkudilil chennanayumiru nilaavalayaay....
Aarum kaanaa hridayathaaramathil uruki naamannaarum kelkkaa-
Pranayajaala kadha palavuru parayumo....

Uyiril thodum kulir viralaayidaam njaan
Arike nadannidaam alayum chudukaattinu koottinayaay
Naamoru naal kinaakkudilil chennanayumiru nilaavalayaay....
Aarum kaanaa hridayathaaramathil uruki naamannaarum kelkkaa-
Pranayajaala kadha palavuru parayumo....

Vazhiyorangal thorum thanalaayee padarchilla nee
Kudayaay nivarnnu nee novaaraathe thoraathe peyke
Thuzhayolangal pol nin kadavathonnu njaan thottu melle
Kaatte...chillayithil veeshane
Kaare....ilayithil peyyane
Melle theeramithilolangalolangalaayi nee varuu

Uyiril thalodidum uyiraayidum naam
Naamoru naal kinaakkadalil chennanayumiru nilaa nadiyaay....
Aarum kaanaa hridayathaaramathil uruki naamannaarum kelkkaa-
Pranayajaala kadha palavuru parayumo....
Language: Malayalam

ഉയിരിൽ തൊടും തളിർ വിരലാവണേ നീ
അരികേ നടക്കണേ അലയും ചുടുകാറ്റിനു കൂട്ടിണയായ്
നാമൊരു നാൾ കിനാക്കുടിലിൽ ചെന്നണയുമിരു നിലാവലയായ്....
ആരും കാണാ ഹൃദയതാരമതിൽ ഉരുകി നാമന്നാരും കേൾക്കാ-
പ്രണയജാലകഥ പലവുരു പറയുമോ...

ഉയിരിൽ തൊടും തളിർ വിരലാവണേ നീ
അരികേ നടന്നിടാം അലയും ചുടുകാറ്റിനു കൂട്ടിണയായ്
നാമൊരു നാൾ കിനാക്കുടിലിൽ ചെന്നണയുമിരു നിലാവലയായ്....
ആരും കാണാ ഹൃദയതാരമതിൽ ഉരുകി നാമന്നാരും കേൾക്കാ-
പ്രണയജാലകഥ പലവുരു പറയുമോ...

ഉയിരിൽ തൊടും കുളിർ വിരലായിടാം ഞാൻ
അരികേ നടന്നിടാം അലയും ചുടുകാറ്റിനു കൂട്ടിണയായ്
നാമൊരു നാൾ കിനാക്കുടിലിൽ ചെന്നണയുമിരു നിലാവലയായ്....
ആരും കാണാ ഹൃദയതാരമതിൽ ഉരുകി നാമന്നാരും കേൾക്കാ-
പ്രണയജാലകഥ പലവുരു പറയുമോ...

വഴിയോരങ്ങൾ തോറും തണലായീ പടർച്ചില്ല നീ
കുടയായ് നിവർന്നു നീ നോവാറാതെ തോരാതെ പെയ്കെ
തുഴയോളങ്ങൾ പോൽ നിൻ കടവത്തൊന്നു ഞാൻ തൊട്ടു മെല്ലെ
കാറ്റേ...ചില്ലയിതിൽ വീശണേ
കാറേ...ഇലയിതിൽ പെയ്യണേ
മെല്ലെ തീരമിതിലോളങ്ങളോളങ്ങളായി നീ വരൂ

ഉയിരിൽ തലോടിടും ഉയിരായിടും നാം
നാമൊരുനാൾ കിനാക്കടലിൽ ചെന്നണയുമിരു നിലാനദിയായ്....
ആരും കാണാ ഹൃദയതാരമതിൽ ഉരുകി നാമന്നാരും കേൾക്കാ-
പ്രണയജാലകഥ പലവുരു തുടരുമോ.....
Movie/Album name: Kumbalangi Nights
Artists