ഇരുളുന്നൊരാകാശ മേടയില്‍ പാവം ഒരു കിളി വഴി മറന്നെത്തി ഇരുളുന്നൊരാകാശ മേടയില്‍ പാവം ഒരു കിളി വഴി മറന്നെത്തി വിണ്ണിന്റെ ദീപം കണ്ണടയ്‌ക്കുന്നേരം മുന്നില്‍ അമാവാസിയായി... കണ്‍ മുന്നില്‍ അമാവാസിയായി... ഇരുളുന്നൊരാകാശ മേടയില്‍ പാവം ഒരു കിളി വഴി മറന്നെത്തി...
ആ വഴി പോകുന്നൊരവസാനകിരണം കിളിയോടു പയ്യെ പറഞ്ഞൂ... ആ വഴി പോകുന്നൊരവസാനകിരണം കിളിയോടു പയ്യെ പറഞ്ഞൂ... കൂരിരുട്ടിന്റെ കൂടാരത്തിലെപ്പോഴും ഒരു പിടി താരകള്‍ കാണും ഏതു നിശ്ശബ്ദതക്കുള്ളിലും കാതോര്‍ക്കി- ലൊരു ഗാനവീചി ഉണ്ടാവും.. ഇരവിന്റെ സ്വപ്നം പ്രഭാതം നോവിന്റെ സ്വപ്നം പ്രകാശം... ഇരുളുന്നൊരാകാശ മേടയില്‍ പാവം ഒരു കിളി വഴി മറന്നെത്തി...
ആവഴി വന്നൊരു കാരുണ്യമേഘം കിളിയോടു വീണ്ടും പറഞ്ഞൂ... ആവഴി വന്നൊരു കാരുണ്യമേഘം കിളിയോടു വീണ്ടും പറഞ്ഞൂ... നോക്കുക വേനലില്‍ വാടുന്ന ഭൂമിയെ കാറ്റിന്റെ കൈകള്‍ തലോടി മഞ്ഞില്‍ മയങ്ങുമാ താഴ്വര പിന്നെയും ഓര്‍മ്മയില്‍ പൂക്കള്‍ വിടര്‍ത്തി... ഇരവിന്റെ സ്വപ്നം പ്രഭാതം നോവിന്റെ സ്വപ്നം പ്രകാശം... (ഇരുളുന്നൊരാകാശ....)