Kannaa Aromalunnikkanna (Aromalunni)[1972]

1986
Lyrics
Language: Malayalam

കണ്ണാ ആ...ആ..ആ..
ആരോമലുണ്ണിക്കണ്ണാ ആ...ആ...ആ..
അണിയൂ തിരുമാറിലണിയൂ ഞാന്‍ കോര്‍ത്ത കനകാംബരമാലാ
കണ്ണാ ആരോമലുണ്ണിക്കണ്ണാ
അണിയൂ തിരുമാറിലണിയൂ ഞാന്‍ കോര്‍ത്ത
കനകാംബരമാലാ
കണ്ണാ...
ആ...ആ...ആ....ആ..

ധീരസമീരനിലൂടെ യമുനാതീരകുടീരത്തിലൂടേ
വൃശ്ചികമാസനിലാവൊളി പൂശിയ വൃന്ദാവനികയിലൂടെ
ഈ ദ്വാരകാപുരി തേടി വരുന്നവളാരോ നീയാരോ
ഗോമേദകമണിമുത്തുകള്‍ ചിന്നിയ ഗോവര്‍ദ്ധനത്തിൻ മടിയില്‍
കോടിജന്മങ്ങളില്‍ നിൻ കുഴല്‍വിളി കേട്ടോടിവന്നവള്‍ ഞാന്‍ -
നിന്റെ ഗോപകന്യക ഞാന്‍
ആ...ആ...ആ....ആ..

രാസവിലാസിനി രാധ എന്റെ രാഗാശശിമുഖി രാധ
എന്നെ വികാരവിമോഹിതനാക്കിയ വൃന്ദാവനത്തിലെ രാധ
ഈ രാജസദനം നീ അലങ്കരിക്കൂ പ്രിയ രാധേ (കണ്ണാ..)

ആ...ആ...ആ....ആ..
വെണ്മതികലയുടെ പൊന്നാഭരണം ചാര്‍ത്തി
മന്മഥപുഷ്പശരങ്ങള്‍ മാറില്‍ വിടര്‍ത്തി
ഇന്നും നൃത്തനിശാസദനത്തില്‍ വരാറുണ്ടല്ലോ
എന്നെ മദാലസയാക്കാറുള്ള മനോഹരരാത്രി
ജലതരംഗതാളം യമുനാതട മൃദംഗമേളം
നീലക്കടമ്പിനിലത്താളം ഇളംപീലി വിടര്‍ത്തും മയിലാട്ടം
കണ്ണാ - നിന്‍ കാനനമുരളീ കളനാദം
എന്നേ ഒരപ്സരനർത്തകിയാക്കിയ ഗീതം
ഓര്‍മ്മയുണ്ടോ - ഓര്‍മ്മയുണ്ടോ - ഓര്‍മ്മയുണ്ടോ
ആ...ആ...ആ....ആ..
കണ്ണാ - ആരോമലുണ്ണിക്കണ്ണാ
അണിയൂ തിരുമാറിലണിയൂ ഞാന്‍ കോര്‍ത്ത
കനകാംബരമാലാ - കണ്ണാ..
Movie/Album name: Anaswara Gaanangal
Artists