Manassinte Malarmizhi Thuraneedaan

1967
Lyrics
Language: Malayalam

മനസ്സിന്റെ മലര്‍മിഴി തുറന്നീടാന്‍
അനുഗ്രഹമരുളുക പരമേശ്വരാ
പൂക്കളില്‍ മണമായും
രാക്കളിലിരുളായും
പൂനിലാവലകളില്‍ തിളക്കമായും
കടലില്‍ തിരയായും
കരയില്‍ മണലായും
കളിയാടിയുണരുന്ന കരുണാസ്വരൂപാ

(മനസ്സിന്റെ )

അനന്തസൗരയൂഥത്താല്‍
കാലത്തിന്‍ കളിത്തട്ടില്‍
കളിപ്പന്തു കളിക്കുന്ന ഭഗവാനേ
പാന്ഥനു തണലായും
പാതയില്‍ ദീപമായും
അന്ധതയകറ്റു ജഗദീശാ
Movie/Album name: Baalyakaalasakhi
Artists