Neela Nayanagalil Neermalar Poykayil

2004
Lyrics
Language: Malayalam

നീലനയനങ്ങളിൽ
നീർമലർപ്പൊയ്കയിൽ
നീന്തി നിന്ന കിനാവിനിന്നലെ
താലികെട്ടായിരുന്നുവോ
ഏതു ദേവപഥം തിരയുന്ന
നീലവിൺപൂവിനെ
മാറിലെ വനമാലയിൽ
ചേർത്തതേതു ദൈവത്തിൻ നിശ്ചയം
(നീലനയനങ്ങളിൽ..)

കവിത കുറിച്ചിട്ട കൽപ്പടവിൽ സന്ധ്യ
നിലവിളക്കിൻ തിരി താഴ്ത്തി വെച്ചു (2)
കുറുമൊഴി മുല്ലകൾ നറുതിരി കൊളുത്തി (2)
മണിയറ തീർത്ത നിലാവിൽ
നിന്നെ ഞാൻ ആദ്യമായ് അറിഞ്ഞു
(നീലനയനങ്ങളിൽ..)

പകലിൻ്റെ പാഴ്മുളം കൂട്ടിനുള്ളിൽ
സ്വപ്നം പവനളന്നു കൂട്ടും മധുവിധു നാൾ
പകലിൻ്റെ പാഴ്മുളം കൂട്ടിനുള്ളിൽ
സ്വപ്നം പവനളന്നളന്നു കൂട്ടും മധുവിധു നാൾ
കുളി കഴിഞ്ഞമ്പല നട തുറന്നെന്നും (2)
കുളിർചന്ദനവുമായ് നിന്നു നിർമാല്യ
പൂജ ഞാൻ കഴിക്കും
(നീലനയനങ്ങളിൽ..)
Movie/Album name: Sasneham Sumitra
Artists