Koodu vedinjo

2001
Lyrics
Language: English

Koodu vedinjo kuyile nee
Doore maranjo nizhale nee (koodu...)
Thapassirikkum ninte inaye
Kanalilerinjo nee oh...
Koodu vedinjo kuyile nee
Doore maranjo nizhale nee...

Varana maalika vidhiyude kaiyil
Marana maalikayaano...
Vinnoli vitharum madhura swapnam
Venneeraayenno...
Mizhineer maaykkaan kadanam theerkkaan
Neeyevide ..nin nizhalevide...
(koodu vedinjo...)

Karalileriyum thiriyude naalam
Polinju koorirulaay...
Kathiroli veeshiya parinaya moham
Kanneerkkadalaayi...
Inayaay vaazhaan thunayaay nilkkaan
Neeyevide...nin thanalevide...
(koodu vedinjo...)
Language: Malayalam

കൂടുവെടിഞ്ഞോ കുയിലേ നീ
ദൂരെ മറഞ്ഞോ നിഴലേ നീ
തപസ്സിരിക്കും നിന്റെയിണയെ
കനലിലെറിഞ്ഞോ നീ ഓ...
(കൂട്...)

വരണമാലിക വിധിയുടെ കൈയ്യില്‍
മരണമാലികയാണോ?
വിണ്ണൊളി വിതറും മധുരസ്വപ്നം
വെണ്ണീറായെന്നോ?
മിഴിനീര്‍ മായ്ക്കാന്‍ കദനം തീര്‍ക്കാന്‍
നീയെവിടെ, നിന്‍ നിഴലെവിടെ?
(കൂട്...)

കരളിലെരിയും തിരിയുടെ നാളം
പൊലിഞ്ഞു കൂരിരുളായ്...
കതിരൊളി വീശിയ പരിണയമോഹം
കണ്ണീര്‍ക്കടലായി...
ഇണയായ് വാഴാന്‍ തുണയായ് നില്ക്കാന്‍
നീയെവിടെ, നിന്‍ തണലെവിടെ?
(കൂട്...)
Movie/Album name: Nalacharitham Naalam Divasam
Artists