ഓമനത്തിങ്കളുറങ്ങ് നീലവാനം ഈ നിലാവിൽ പൂന്തൊട്ടിലാട്ടുകയായ് പോരൂ രാപ്പാടീ പാടാൻ വരൂ ഓമനത്തിങ്കളുറങ്ങ്
കാൽ വിരലുണ്ണുന്നൊരാലിലക്കണ്ണനെ ഞാൻ കണി കാണുകയോ ചായുറങ്ങീടുവാൻ ചന്ദനപ്പൂമഞ്ചം ഞാൻ നിനക്കായൊരുക്കീ പൊൻ മണിച്ചെപ്പുമായ് വന്നു കിനാവുകൾ കണ്മണീ നീയുറങ്ങ് (ഓമനത്തിങ്കളുറങ്ങ്..)