Pon vasantham

2007
Lyrics
Language: English

Ponvasantha kaalamaayithaa...
Nanmayaarnna graama veedhiyil
Snehasooryan ingu vannithaa...
Thanka deepa naalamennapol...
Peraattin karayilulla chempakangale
Poompaatta pennu melle thottuzhinju vaa...
Venmegha koodaara koottinullile
Kunjaatta kuruvi nalla paattu mooli vaa...
Aanandappookkaalam chirakaninju vaa....
(ponvasantha....)

Thumbappoovin kunju thullithenum thedi
Vannallo karumaadi kusruthikkoottam...
Vaazhappoovin thumpiloorum madhuram
Innu naadodi thathe nin paattin eenam...
Pon veyil kalam varacha ankanangalil
Mankudam niranju thoovi naattu nanmakal
Puncha nelvarampilethi venpiraavukal
Thumpilinnu thulli ninnu manju thullikal
Naadin man veenayil nalla naalin sangeethamaay...
(ponvasantha....)

Allippuzhayil mungi neenthum neram
Ingu paayaaram chollunne unnikkanavu...
Maarikkuliril melle nanayum neram
Angu kunnoram kurukunne makara kuyilu
Pottu thottu nrithamaadum nenchamaakeyum
Pattu thoovalaay parannu swapnamaakeyum...
Kunkumam kudanjathaaru kunju thennalo
Mele vannu kannu chimmum swarnna thaaramo
Kaattin kaanaa chundil meda paattin eenangalaay...
(ponvasantha....)
Language: Malayalam

പൊൻ‌വസന്ത കാലമായിതാ...
നന്മയാർന്ന ഗ്രാമവീഥിയിൽ
സ്നേഹസൂര്യൻ ഇങ്ങു വന്നിതാ...
തങ്കദീപ നാളമെന്നപോൽ...
പേരാറ്റിൻ കരയിലുള്ള ചെമ്പകങ്ങളെ
പൂമ്പാറ്റപ്പെണ്ണു മെല്ലെ തൊട്ടുഴിഞ്ഞു വാ...
വെണ്മേഘ കൂടാരക്കൂട്ടിനുള്ളിലെ
കുഞ്ഞാറ്റകുരുവി നല്ല പാട്ടു മൂളി വാ...
ആനന്ദപ്പൂക്കാലം ചിറകണിഞ്ഞു വാ....
(പൊൻ‌വസന്ത....)

തുമ്പപ്പൂവിൻ കുഞ്ഞു തുള്ളിത്തേനും തേടി
വന്നല്ലോ കരുമാടി കുസൃതിക്കൂട്ടം...
വാഴപ്പൂവിൻ തുമ്പിലൂറും മധുരം
ഇന്നു നാടോടി തത്തേ നിൻ പാട്ടിൻ ഈണം...
പൊൻവെയിൽ കളം വരച്ച അങ്കണങ്ങളിൽ
മൺകുടം നിറഞ്ഞു തൂവി നാട്ടുനന്മകൾ
പുഞ്ചനെൽ വരമ്പിലെത്തി വെൺപിറാവുകൾ
തുമ്പിലിന്നു തുള്ളി നിന്നു മഞ്ഞുതുള്ളികൾ
നാടിൻ മൺവീണയിൽ നല്ലനാളിൻ സംഗീതമായ്...
(പൊൻ‌വസന്ത....)

അല്ലിപ്പുഴയിൽ മുങ്ങി നീന്തും നേരം
ഇങ്ങു് പായാരം ചൊല്ലുന്നേ ഉണ്ണിക്കനവു്...
മാരിക്കുളിരിൽ മെല്ലെ നനയും നേരം
അങ്ങു് കുന്നോരം കുറുകുന്നേ മകരക്കുയിലു്
പൊട്ടു തൊട്ടു നൃത്തമാടും നെഞ്ചമാകെയും
പട്ടുതൂവലായ് പറന്നു സ്വപ്നമാകെയും...
കുങ്കുമം കുടഞ്ഞതാരു കുഞ്ഞു തെന്നലോ
മേലെ വന്നു കണ്ണുചിമ്മും സ്വർണ്ണതാരമോ
കാറ്റിൻ കാണാച്ചുണ്ടിൽ മേടപ്പാട്ടിൻ ഈണങ്ങളായ്...
(പൊൻ‌വസന്ത....)
Movie/Album name: Indrajith
Artists