Raagayamune

1993
Lyrics
Language: Malayalam

ഓഹോ ...ഓ ..ഓ .....
എഹേ ..എഹേ ...ഏ ....
ഓ ...ഒ ....ഓ ....
ഊം ...ഊം ...

രാഗയമുനേ അനുപദമൊഴുകൂ
തെളിനീലരാവിനാദ്രതയിൽ
വനവേണു തൂകുമീണമായ്
എന്നാത്മ രാഗമലർവനിയിൽ
മധുമാസ കോകിലേ വരൂ
സ്വരലോലയായ് വരൂ
രാഗയമുനേ അനുപദമൊഴുകൂ ...

ഏതോ കിനാവിലെൻ മോഹസല്ലാപമായ്
നലമോദി വന്ന കാകളിയായ്
ഏതോ കിനാവിലെൻ മോഹസല്ലാപമായ്
നലമോദി വന്ന കാകളിയായ്
നീഹാര മഞ്ജരിയായ്
ചേതോവികാരമൊഴുകും ഹേമന്ത രാത്രിയിൽ
പൂന്തിങ്കളെ വരൂ നീരാടുവാൻ വരൂ
രാഗയമുനേ അനുപദമൊഴുകൂ ....

ഏതോ വിലോലമാം മേഘസന്ദേശമായ്
തുടിതുള്ളി വന്ന പൂമഴയും അനുരാഗമർമ്മരമായ്
ഏതോ വിലോലമാം മേഘസന്ദേശമായ്
തുടിതുള്ളി വന്ന പൂമഴയും അനുരാഗമർമ്മരമായ്
പ്രണയാഭിലാഷമണിയും ശ്രീരാഗ ചാരുതയായ്
അനുരാഗിണി വരൂ ഇതിലെ വരൂ വരൂ

രാഗയമുനേ അനുപദമൊഴുകു
തെളിനീലരാവിനാദ്രതയിൽ
വനവേണു തൂകുമീണമായ്
എന്നാത്മ രാഗമലർവനിയിൽ
മധുമാസ കോകിലേ വരൂ
സ്വരലോലയായ് വരൂ
രാഗയമുനേ അനുപദമൊഴുകൂ ...
ഓ ...ഓ ...ഒ ..ഓ .....
എഹേ ..എഹേ ...ഏ ....
ഓ ...ഒ ....ഓ ....
ഊം ...ഊം ..ഊം ...ഊം ....
Movie/Album name: Maholsavam
Artists