Thankam Kondoru

1963
Lyrics
Language: English

Thankam kondoru kottaaram
Thaamasikkaanoru kottaaram
Kaathirikkum thamara penninu
Kalithozhan thanna kottaaram
(thankam)

Neeradaan panineeru
Nettiyil aniyaan kasthoori
Kidannurangaan poometha
Killiyunarthaan poonthennal
(thankam)

Changaathee changaathee
Chandana manchalileri varoo
Manassinangiya mangalyathinu
Maala koruthu koruthu tharoo
(thankam)

Kayamboo kannezhuthee
Kammalaninju kankadhalee
Panthalorukkee poomulla
Manthrakodi njorinju tharoo
(thankam)
Language: Malayalam

തങ്കം കൊണ്ടൊരു കൊട്ടാരം
താമസിക്കാനൊരു കൊട്ടാരം
കാത്തിരിക്കും താമരപ്പെണ്ണിനു
കളിത്തോഴന്‍ തന്ന കൊട്ടാരം

നീരാടാന്‍ പനിനീര്
നെറ്റിയിലണിയാന്‍ കസ്തൂരി
കിടന്നുറങ്ങാന്‍ പൂമെത്ത
കിള്ളിയുണര്‍ത്താന്‍ പൂന്തെന്നല്‍
ഓ.........

ചങ്ങാതീ ചങ്ങാതീ
ചന്ദനമഞ്ചലിലേറിവരൂ
മനസ്സിണങ്ങിയ മംഗല്യത്തിനു
മാലകൊരുത്തു കൊരുത്തുതരൂ
ഓ..........

കായാമ്പൂ കണ്ണെഴുതി
കമ്മലണിഞ്ഞൂ കണ്‍കദളീ
പന്തലൊരുക്കി പൂമുല്ല
മന്ത്രകോടി ഞൊറിഞ്ഞുതരൂ
ഓ......
Movie/Album name: Nithyakanyaka
Artists