Indradhanussum sandhyaraagavum Izhukiyathallo ninmeni Anjanamukilum saagaralayavum Kalaruvathallo nin veni Vasantham vidarthi marandam vilampi Anayuka sakheeyen viralukal thazhuki Varakalaay theliyuvaan ini nee (sushame ninnil..)
Indeevaravum saraseeruhavum Inayaakunnathu nin kannil Nimnonnathikal spandithamaayi Niramekunnathu nin maaril Padanngal ilakki nirangal unarthi Nirayuka sakhee nin poovathilozhukee Varakalaay theliyuvaan ini nee (sushame ninnil..)
Language: Malayalam
സുഷമേ നിന്നിൽ ഉഷസ്സുകൾ കണ്ടു സുരഭീ നിന്നിൽ പ്രകൃതിയെ കണ്ടു ഏഴു നിറങ്ങൾ പോരല്ലോ സഖീ എഴുതാൻ നിന്നുടെ രൂപം (സുഷമേ .....)
ഇന്ദ്രധനുസ്സും സന്ധ്യാരാഗവും ഇഴുകിയതല്ലോ നിന്മേനി (2) അഞ്ജനമുകിലും സാഗരലയവും (2) കലരുവതല്ലോ നിൻ വേണി വസന്തം വിടർത്തി മരന്ദം വിളമ്പി അണയുക സഖീയെൻ വിരലുകൾ തഴുകി വരകളായ് തെളിയുവാൻ ഇനി നീ (സുഷമേ .....)
ഇന്ദീവരവും സരസീരുഹവും ഇണയാകുന്നതു നിൻ കണ്ണിൽ നിമ്‌നോന്നതികൾ സ്പന്ദിതമായി (2) നിറമേകുന്നതു നിൻ മാറിൽ പദങ്ങൾ ഇളക്കി നിറങ്ങൾ ഉണർത്തി നിറയുക സഖീ നിൻ പൂവതിലൊഴുകി വരകളായ് തെളിയുവാൻ ഇനി നീ (സുഷമേ .....)