കരളിന്‍റെ നോവറിഞ്ഞാല്‍ കളിവീണപാടുമോ കടലിന്‍റെ നൊമ്പരങ്ങള്‍ മുകിലായി മാറുമോ നീയെന്തിനെന്‍ സ്വപ്നമായി ദേവി കന്നിമഴ പോലീ സ്നേഹം കന്നിമണി പോലീ മോഹം (2) // കരളിന്‍റെ .........//
നെഞ്ചിലേ കൂട്ടിനുള്ളില്‍ നീയല്ലയോ പഞ്ചമിചന്ത്രലേഖേ നീ മായുമെന്നോ // നെഞ്ചിലേ .........// അറിയാമൊഴിയില്‍ ഒരു തേങ്ങലാകുന്നു ഞാന്‍ അലയാനിരുളില്‍ ഒരു പാവയാകുന്നു ഞാന്‍ നിനക്കെന്‍റെ കണ്ണീര്‍പ്പൂവിന്‍ തേന്‍തുള്ളികള്‍ // കരളിന്‍റെ .........//
മണ്ണിതില്‍ വീണ പൂക്കള്‍ ഓര്‍മ്മകള്‍ പിന്നെയും പിന്‍നിലാവില്‍ തേങ്ങുന്നതെന്തേ // മണ്ണിതില്‍........// ഒരു നാളറിയും നീയെന്‍റെ ദേവരാഗം തിരിയായി തെളിയും അതില്‍ എന്‍റെ ജീവനാളം നിനക്കെന്‍റെ ജന്മം പോലും നീര്‍പ്പോളയായി // കരളിന്‍റെ ........//