Udayagiriyirangivarum

1986
Lyrics
Language: English

Udayagiriyirangi varum kaatte kulir kaatte
Ullaasappanthalil vaa pullaankuzhaloothi vaa
Innenikkoru pallavi paadithaa...

Karalile chillayil kuliru pothinjidum
Pakalum kinaavukal poovaniyum
Premamaam painkili koodu kootteeduvaan
Aa marachillayil parannu varum
Pranayinimaar neduveerppaniyunnoru
Painkilikkadha nee paranju thaa

Evideyum thullikkalichu nadakkuvaan
Youvanam varnna chirakaniyum
Malarukal kaanumbol maala korukkuvaan
Maanasam thudichu thudichunarum
Priyanu chaartheeduvaan maanathum kaavile
Ponnilanjipoo nee parichu thaa
Language: Malayalam

ഉദയഗിരി ഇറങ്ങി വരും കാറ്റേ കുളിർ കാറ്റേ
ഉർവ്വശീതീർത്ഥമാടും കാറ്റേ കുളിർ കാറ്റേ
ഉല്ലാസപ്പന്തലിൽ വാ പുല്ലാങ്കുഴലൂതി വാ
ഇന്നെനിക്കൊരു പല്ലവി പാടിത്താ
(ഉദയ...)

കരളിലെ ചില്ലയിൽ കുളിരു പൊതിഞ്ഞിടും
പകലും കിനാവുകൾ പൂവണിയും (2)
പ്രേമമാം പൈങ്കിളി കൂടു കൂട്ടിടുവാൻ
ആ മരച്ചില്ലയിൽ പറന്നു വരും
പ്രണയിനിമാർ നെടുവീർപ്പണിയുന്നൊരു
പൈങ്കിളിക്കഥ നീ പറഞ്ഞു താ
(ഉദയ...)

എവിടെയും തുള്ളിക്കളിച്ചു നടക്കുവാൻ
യൗവ്വനം വർണ്ണച്ചിറകണിയും (2)
മലരുകൾ കാണുമ്പോൾ മാല കൊരുക്കുവാൻ
മാനസം തുടിച്ചു തുടിച്ചുണരും
പ്രിയനു ചാർത്തീടുവാൻ മാനത്തും കാവിലെ
പൊന്നിലഞ്ഞിപ്പൂ നീ പറിച്ചു താ
(ഉദയ...)
Movie/Album name: Ilanjippookkal
Artists