പൂരപ്പുരമാളികയില്‍ വിഷുക്കണി കണ്ടുണരാന്‍ വിളിക്കുന്നു വെള്ളിനിലാവു് ഓ ഓ തങ്കനിറത്തോടയിട്ടെന്‍ മങ്കകളെ കണ്ണെറിയാന്‍ വിളിക്കുന്നു ആതിരരാവു് - മുത്തണികോലോത്തെ (പൂമഖത്തൊരു)
നെയ്യാമ്പല്‍ക്കുട നിവര്‍ത്തണ കുളക്കടവിന്റെ അരികിലായു് വണ്ണാത്തിക്കിളി ചിലക്കണ വയല്‍വരമ്പിന്റെ നെറുകിലായു് മഞ്ഞുപെയ്യും മകരമാസവെയില്‍ വിരിയണ പുഴയിലെ കുഞ്ഞു കുഞ്ഞു വരലിനോടു കഥ പറഞ്ഞു തളരവേ എന്റെ ഓര്‍മ്മയില്‍ ഓ ഓ ഓ ഇടവത്തിന്‍ രാമഴയും പൂങ്കാറ്റും കുരവയും കുളിരുമായു് പടികടന്നുവന്നതെന്തിനോ (പൂമഖത്തൊരു)
ആകാശം വിളക്കുവെക്കണൊരണിയന്‍കാവിന്റെ നടയിലും പൂക്കാലം വിരിഞ്ഞൊരുങ്ങണൊരിലഞ്ഞിക്കാവുള്ള തൊടിയിലും ഞാറ്റുവേലക്കിളികള്‍ വന്നു കവിത മൂളും പുലരിയില്‍ ആറ്റുവക്കിലുലഞ്ഞു നില്‍ക്കണ കൈതപൂക്കുംസന്ധ്യയില്‍ എന്റെ സ്വപ്നമേ ഓ ഓ ഓ മറക്കില്ല നിന്‍ചിരിയും പൂപാട്ടും കളകളും വളകളും തരളമായനൊമ്പരങ്ങളും (പൂമഖത്തൊരു)