Pavizhamalar penkodi

2001
Lyrics
Language: English

Pavizhamalarppenkodee kanakanilaakkanmanee

Pavizhamalarppenkodee kanakanilaakkanmanee
Thaali chaarthi nilkkumente vinnazhakin devathe
Agnisaakshiyaay nee aathmadalam vidarave
Naanamaarnnathenthinennu parayoo parayoo
Ee swapnasamgamam ee snehasamgamam
Pon maanasangalil premodaaramaakanam
Hrudayaankurame pranayodayame
Kanyaadaanamalla mizhineerppookkalilla
Maanasaramgavediyil
Seethaadukhamilla raadhaavirahamilla
Jeevitharamgabhoomiyil he
(pavizhamalar...)

Kalyaanathadavarayil veruthe karppoora surabhilayaay
Poliyum jwalanamalla nee
Sindoora thodukuriyaay aanin niramaala
Animanamaay pozhiyum janmamalla nee
Neeyini aathmaavin swarggeeya swaramaay vaanuyarenam
Theeraasnehasandhyayil
Devee devee devee..
(pavizhamalar...)

Puthuveli pudavakalilaake moodunna
Sucharithayaay thullum paavayalla nee
Manthrathin thirayadiyil
Innee niraparayum deepavumaay
Velkkum kadanamalla nee
Nee ini idanenchil anuraaga
Thelimazhayaay pozhiyenam
Thaaraavarnna raathriyil
Devee devee devee..
(pavizhamalar...)
Language: Malayalam

പവിഴമലർപ്പെൺകൊടീ കനകനിലാക്കണ്മണീ

പവിഴമലർപ്പെൺകൊടീ കനകനിലാക്കണ്മണീ
താലി ചാർത്തി നിൽക്കുമെന്റെ വിണ്ണഴകിൻ ദേവതേ
അഗ്നിസാക്ഷിയായ് നീ ആത്മദളം വിടരവേ
നാണമാർന്നതെന്തിനെന്ന് പറയൂ പറയൂ
ഈ സ്വപ്നസംഗമം ഈ സ്നേഹസംഗമം
പൊൻ മാനസങ്ങളിൽ പ്രേമോദാരമാകണം
ഹൃദയാങ്കുരമേ പ്രണയോദയമേ
കന്യാദാനമല്ല മിഴിനീർപ്പൂക്കളില്ല
മാനസരംഗവേദിയിൽ
സീതാദുഃഖമില്ല രാധാവിരഹമില്ല
ജീവിതരംഗഭൂമിയിൽ ഹേ
(പവിഴ......)

കല്യാണതടവറയിൽ വെറുതേ കർപ്പൂരസുരഭിലയായ്
പൊലിയും ജ്വലനമല്ല നീ
സിന്ദൂര തൊടുകുറിയായ് ആണിൻ നിറമാല
അണിമണമായ് പൊഴിയും ജന്മമല്ല നീ
നീയിനി ആത്മാവിൻ സ്വർഗ്ഗീയ സ്വരമായ് വാണുയരേണം
തീരാസ്നേഹസന്ധ്യയിൽ
ദേവീ ...ദേവീ ....ദേവീ.....
(പവിഴ...)

പുതുവേളി പുടവകളിലാകെ മൂടുന്ന
സുചരിതയായ് തുള്ളും പാവയല്ല നീ
മന്ത്രത്തിൻ തിരയടിയിൽ
ഇന്നീ നിറപറയും ദീപവുമായ്
വേൾക്കും കദനമല്ല നീ
നീ ഇനി ഇടനെഞ്ചിൽ അനുരാഗ
തെളിമഴയായ് പൊഴിയേണം
താരാവർണ്ണ രാത്രിയിൽ
ദേവീ ...ദേവീ.... ദേവീ...
(പവിഴ...)
Movie/Album name: One Man Show
Artists