പോയ് മാഞ്ഞുവോ എൻ വാർതിങ്കളേ ഈ രാവിതിൽ അറിയാൻ വൈകി ഞാൻ കൺ മൂടവേ ഇനി നിൻ പൂമുഖം മിന്നുന്നിതാ മിഴിനീർ കായലിൽ പാത തേടുന്നു ഞാൻ ഉലയാതെ നീങ്ങുന്നു ഞാൻ നീ കടം തന്നൊരീ ഉയിരും നോവുമായ് പാത തേടുന്നു ഞാൻ ഉലയാതെ നീങ്ങുന്നു ഞാൻ നീ കടം തന്നൊരീ ഉയിരും നോവുമായ്
ഏതു കാടണഞ്ഞാലും വിജനദ്വീപടിഞ്ഞാലും എൻ കിനാവിൽ നിൻ ഓർമ്മകൾ മായുമോ നൂറുകോടി ദീപങ്ങൾ ഒരുമയാൽ എരിഞ്ഞാലും ഉള്ളു മൂടുമീ കൂരിരുൾ നീങ്ങുമോ മൊഴിയാൽ വിട പറയാതേ കലരാൻ കൊതി കഴിയാതെ പിരിയാൻ വിധിയരുളും നാം ഇരു തൂനിലാ പക്ഷികൾ ചിരി നാമ്പുകൾ ഉയരാതെ കളിവാക്കിനി മൊഴിയാതെ വിറകായ് ചിതയണയും ആശകൾ എന്തിനായ് നെയ്തു നാം പാത തേടുന്നു ഞാൻ ഉലയാതെ നീങ്ങുന്നു ഞാൻ നീ കടം തന്നൊരീ ഉയിരും നോവുമായ് പാത തേടുന്നു ഞാൻ ഉലയാതെ നീങ്ങുന്നു ഞാൻ നീ കടം തന്നൊരീ ഉയിരും നോവുമായ്