Mamala mele vaarmazha megham peythallo Then mazha periya mangala melam kettallo Chandana pandalilengo thudi paattum kottumuyarnnallo Chithira thoniyilaaro kali poothiri vettamuzhinjallo Aalola ragamaarnnu mohachamarangal vadi aa aa aa aa (mamala mele...)
പൊൻ വേണു ഗാനം താലോലമായ് മാറുമ്പോൾ ഏതോ വാസന്തമെന്റെ കണ്ണീർത്തുടം മായ്ക്കുമ്പൊൾ ആനന്ദ ചന്ദ്രനായ് ഞാൻ മാറുമ്പോൾ ആയിരം നാദങ്ങളും ആയിരം സ്വരങ്ങളും ഏകമായ് ചേരും ശ്രുതിയായിതാ സ്നേഹം തമ്മിലലിഞ്ഞു നാമൊന്നാകവേ സൗഹൃദമന്ത്രം സമ്പൂർണ്ണമാവേ ഈ ജന്മ ബന്ധമെത്ര ബന്ധുരം കർമ്മഭൂമി എത്രയെത്ര പാവനം (മാമല...)
ചേതോവികാരമെന്റെ സംഗീതമായ് ചിന്നുമ്പോൾ സ്വപ്നങ്ങൾ എന്റെ കൈയ്യിൽ മൺവീണയായ് മാറുമ്പോൾ സോപാന ഗീതകം ഞാൻ പാടുമ്പോൾ ഈ വർണ്ണസന്ധ്യ എത്ര മോഹനം സൗഗന്ധികങ്ങളെത്ര സുന്ദരം ആ..ആ..ആ.. (മാമല..)