Thaaram thaaram

1998
Lyrics
Language: Malayalam

താരം താരം
തേരില്‍ വന്നിറങ്ങുന്നു
തീരം പൊന്നാകുന്നു‍‌
ദൂരെ ദൂരെ മാനില്‍ കണ്ണെറിയുന്നു
സ്നേഹം കൈമാറുന്നു
കണ്ടാലോ പ്രീയം പ്രീയം
തിണ്ടാടും മനം മനം
മിണ്ടാട്ടം മണിക്കിലുക്കം
തൊട്ടാലോ ഹരം ഹരം
മൊട്ടിട്ടു സുഖം സുഖം
പട്ടോലും മിഴിത്തിളക്കം

(താരം താരം )

മേഘം മലര്‍താലം
നിന്‍ തേരില്‍ ദീപജാലം
താരേ നീരാടാന്‍
നിനക്കേതെല്ലാമേതെല്ലാം മാനസതീര്‍ത്ഥം
ആഹാ (മേഘം )
തുടുത്തൊരു ചെന്താമരച്ചന്തം പോലെ മെയ്യില്‍
തഴുകും സൗന്ദര്യമേ‌
മനസ്സിലെ കണ്ണാടിയില്‍ പൊന്നാതിരത്താരം
എന്നും നീയല്ലേ

(താരം താരം )

റ്റൂരു...
ലാല...

ലോകം ജപിക്കുന്നു
നിന്‍ നാമം പ്രേമപൂര്‍വ്വം
ഓരോ താരാട്ടും നിനക്കാലോലം
പനിനീരിന്‍ പൂമഴമാത്രം
ആഹാ (ലോകം )
നിനക്കൊരു പൂച്ചെണ്ടുമായു് നില്‍ക്കാനല്ലോ മോഹം
നിശയുടെ സംഗീതമേ
എനിക്കെന്നുമാരാധിക്കാന്‍ കൈവന്നല്ലോ താനേ
ദേവീ നിന്‍ രൂപം

(താരം താരം )
Movie/Album name: Sreekrishnapurathe Nakshathrathilakkam
Artists