കൂട്ടുതേടിവന്നൊരാ കുഞ്ഞിളം കാറ്റേ കൂടെയൊന്നു പാടുമോ...നീലനിലാവിൽ... പാട്ടുമൂളിയെത്തി ഞാൻ ഈ വഴിയോരം പാതിരാവിൻ ചില്ലകൾ പൂത്തൊരു നേരം കൂടെയൊന്നു പാടുമോ....
രാക്കിനാവുണർന്നപോൽ രാത്രിമുല്ലകൾ ചൂടിനിന്നു ജീവനാം പൂങ്കുരുന്നുകൾ ഈ പരാഗമാകെയിന്നൊരീണമാകവെ എൻ സ്വരങ്ങൾ ഇന്നതിന്റെ നാദമായിതാ.... മനമിതിൻ കുളിരുമായ് ഹൃദയശംഖുപുഷ്പം വിടരുമെന്റെ വനികനിരയുമൊരു ശ്രുതി പാടാൻ... കൂടെയൊന്നു പാടുമോ.... കൂട്ടുതേടി വന്നൊരാ കുഞ്ഞിളം കാറ്റേ കൂടെയൊന്നു പാടുമോ...നീലനിലാവിൽ... പാട്ടുമൂളി എത്തി ഞാൻ ഈ വഴിയോരം പാതിരാവിൻ ചില്ലകൾ പൂത്തൊരു നേരം കൂടെയൊന്നു പാടുമോ.... കൂടെയൊന്നു പാടുമോ.....