പതിയെ നീ ആത്മാവിൻ ആഴങ്ങൾ പൂകുമോ പതിയെ നീ ആകാശ തീരങ്ങൾ തേടുമോ ആയിരം രാവുകൾ നീ വരും നാളിനായ് കാത്തു ഞാൻ നിന്നിതാ പ്രണയാർദ്രമാകുമെൻ കണ്ണുകൾ നിറതാരകങ്ങളായ് മിന്നിടാം വിൺവഴികളിൽ ഒരുതിരിയായ് നീ വരൂ പിടയുന്നതെന്തിനോ മൗനമായ് ചിറകായ് മാറിടാം എൻ മനം വെണ്മുകിലിടും ഇടവഴിയെ നീ വരൂ..
സ്മൃതിയുടെ ശലഭമായ് നീ മൃതിയുടെ മലരു പോലെ ഞാൻ ഇതളുണരുന്നിതാ ഓ..ഓ..ഓ… മധു നിറയുന്നിതാ ഓ.ഓ..ഓ നീയിന്നെന്നിൽ ചേരുന്നിതാ പ്രണയാർദ്രമാകുമെൻ കണ്ണുകൾ നിറതാരകങ്ങളായ് മിന്നിടാം വിൺവഴികളിൽ ഒരുതിരിയായ് നീ വരൂ പിടയുന്നതെന്തിനോ മൗനമായ് ചിറകായ് മാറിടാം എൻ മനം വെണ്മുകിലിടും ഇടവഴിയെ നീ വരൂ.. (പതിയെ നീ….)