മോഹപ്പട്ടം നൂലും പൊട്ടി നെഞ്ചം വിട്ടു പാറിപ്പറന്നേ മേഘക്കൂട്ടം മേലേ കെട്ടും തോട്ടക്കെട്ടും ചാരെ ചെല്ലുന്നേ നോട്ടം വെച്ച മാടപ്പെട്ടി തട്ടിപ്പൂട്ടി കൈയ്യിൽ വെയ്ക്കണ്ടേ നോട്ടം തെറ്റി പെട്ടീലുള്ള പൊന്നും കട്ടി താഴെ പോകല്ലേ ആരു തരും ആ മായാമേടയുടെ താക്കോലു രാത്രികളിലാകാശം വാണീടുമൊരാക്കോലു ഹേയ് താളക്കാറ്റിൻ കൈയ്യിൽ കൈത്താളം തുള്ളി തുള്ളി അയച്ചു വിട്ട മോഹപ്പട്ടം നൂലും പൊട്ടി നെഞ്ചം വിട്ടു പാറിപ്പറന്നേ നോട്ടം തെറ്റി പെട്ടീലുള്ള പൊന്നും കട്ടി താഴെ പോകല്ലേ
മേടയിലെ നൂല്‍പ്പാലമതു പിഴക്കാതെ കടക്കണ്ടയോ താഴെയൊരു കോണിലുള്ള നിലവറപ്പൂട്ടു തുറക്കണ്ടയോ കീഴറ തുറന്നാലോ നൂറു പറ വൈഡൂര്യം കീശയിലണഞ്ഞാലോ ജീവിതമൊരാഘോഷം താനേ ശനിയൊഴിവായാൽ തല മീതെ വരകൾ ശരിയായാൽ തീറായ് എഴുതി വേഗം ഈ ഭൂഗോളം വിലയ്ക്കെടുക്കാം ഹേയ് തനനന നനന നാനാ ഹേയ് തനനന നനന നാനന മോഹപ്പട്ടം നൂലും പൊട്ടി നെഞ്ചം വിട്ടു പാറിപ്പറന്നേ നോട്ടം തെറ്റി പെട്ടീലുള്ള പൊന്നും കട്ടി താഴെ പോകല്ലേ
മേടയുടേ മേൽത്തട്ടിലൊരു കൊടിക്കൂറ പറത്തണ്ടയോ വെൺപകലു നാടുവാഴിയുടെ തലപ്പാവു ധരിക്കണ്ടയോ ആരു തടയാനാണെ നാം കനവു കണ്ടാല് എന്തു രസമായേനേ നേരിലതു വന്നാല് ഇന്നുമൊരു ഹരമായാൽ അതു നേടാം ഒരുമ ബലമായാൽ വേണം ഉശിരു വേണം ഉലകപ്പാടേ പിടിച്ചടക്കാൻ (മോഹപ്പട്ടം...)