Innuvarum Achan

1968
Lyrics
Language: English

Innu varum achan innu varum - ente
Kanninnu pookkani kondu varum
Pookkani kondu varum
Innu varum achan innu varum

Unnikkavililorumma tharum
Unnikkai randilum bomma tarum
Unnikkavililorumma tharum
Unnikkai randilum bomma tharum
(innu varum)

Kaalathe kuttanu neeraattu - innu
Kaavile daivangalkkaaraattu
Kanmanippaithal kulikkenam - vegam
Ponnaranjaanam dharikkenam
(innu varum)

Peelithalamudi cheekenam - pinne
Paalaykkaa mothiram kettenam
Chantham thulumbunna nettiyinkal kochu
Chandanagopi varaykkenam
(innu varum)

Pattum valayum dharikknam - kaalil
Muthanikkingini kettenam
Kannu kulirthachan kandotte - ente
Kannanaamunniye kandotte
(innu varum)
Language: Malayalam

ഇന്നുവരും അച്ഛന്‍ ഇന്നുവരും എന്റെ
കണ്ണിനു പൂക്കണി കൊണ്ടുവരും
പൂക്കണി കൊണ്ടുവരും
ഇന്നുവരും അച്ഛന്‍ ഇന്നുവരും

ഉണ്ണിക്കവിളിലൊരുമ്മ തരും
ഉണ്ണിക്കൈരണ്ടിലും ബൊമ്മ തരും
ഉണ്ണിക്കവിളിലൊരുമ്മ തരും
ഉണ്ണിക്കൈരണ്ടിലും ബൊമ്മ തരും
ഇന്നുവരും അച്ഛന്‍ ഇന്നുവരും

കാലത്തെ കുട്ടാനു നീരാട്ട് ഇന്ന്
കാവിലെ ദൈവങ്ങള്‍ക്കാറാട്ട്
കണ്മണിപ്പൈതല്‍ കുളിക്കേണം വേഗം
പൊന്നരഞ്ഞാണം ധരിക്കേണം
ഇന്നുവരും അച്ഛന്‍ ഇന്നുവരും

പീലിതലമുടി ചീകേണം പിന്നെ
പാലയ്ക്കാമോതിരം കെട്ടേണം
ചന്ദം തുളുമ്പുന്ന നെറ്റിയിങ്കല്‍ കൊച്ചു
ചന്ദനഗോപി വരയ്ക്കേണം
ഇന്നുവരും അച്ഛന്‍ ഇന്നുവരും

പട്ടും വളയും ധരിക്കേണം കാലില്‍ ‍
മുത്തണികിങ്ങിണി കെട്ടേണം
കണ്ണുകുളിര്‍ത്തച്ഛന്‍ കണ്ടോട്ടെ - എന്റെ
കണ്ണനാമുണ്ണിയെ കണ്ടോട്ടെ (ഇന്നുവരും)
Movie/Album name: Viruthan Shanku
Artists