Maayum Maaya

2011
Lyrics
Language: English

Maayum maayaameghangale
Mannil pozhiyum maampookkale.. (maayum.. )
Neerum novin verpaadumaay
Nizhal pole nilppaanu shyaamayaamam
Ninnodu priyamaarnna mookayaamam...
(maayum... )

Poovaankurunnaay puzhayoramannum
Pularum nilaavaay olichu nammal
Kaathil kadukkan kannaadi sooryan
Chiri than chilampil manimuthu naam
Raavurangum neramo pediyellaam maaruvaan
Raamanaama keerthanam naam.. (raavurangum.. )
(maayum... )

Achan viralthumpil naaraayamaayi
Ammayo neythiri naalamaayi
Veyilil viyarkkumpol panineeru peyyum
Ilaneer kinaavin naruthulliyaayi
Kaanal vazhiyoramee kaathirippu maathramo
Kaaladikal nerthu poke.. (kaanal.. )
(maayum... )
Language: Malayalam

മായും മായാമേഘങ്ങളേ
മണ്ണില്‍ പൊഴിയും മാമ്പൂക്കളേ(മായും)
നീറും നോവിന്‍ വേര്‍പാടുമായ്
നിഴല്‍ പോലെ നില്‍പ്പാണ് ശ്യാമയാമം
നിന്നോടു പ്രിയമാര്‍ന്ന മൂകയാമം
(മായും)
പൂവാങ്കുരുന്നായ് പുഴയോരമന്നും
പുലരും നിലാവായ് ഒളിച്ചു നമ്മള്‍
കാതില്‍ കടുക്കന്‍ കണ്ണാടി സൂര്യന്‍
ചിരിതന്‍ ചിലമ്പില്‍ മണിമുത്തു നാം
രാവുറങ്ങും നേരമോ പേടിയെല്ലാം മാറുവാന്‍
രാമനാമ കീര്‍ത്തനം നാം (രാവുറങ്ങും)
(മായും)
അച്ഛന്‍ വിരല്‍ത്തുമ്പില്‍ നാരായമായി
അമ്മയോ നെയ്ത്തിരി നാളമായി
വെയിലില്‍ വിയര്‍ക്കുമ്പോള്‍ പനിനീരു പെയ്യും
ഇളനീര്‍ക്കിനാവിന്‍ നറുതുള്ളിയായി
കാനല്‍ വഴിയോരമീ കാത്തിരിപ്പു മാത്രമോ
കാലടികള്‍ നേര്‍ത്തു പോകെ (കാനല്‍)
(മായും)
Movie/Album name: Collector
Artists