Added by adarsh kr on jun 11,2008
Parayoo njaan engane parayendu
Parayoo njaan engane parayendu ?!!
Neeinnum ariyaathoren sneha nombarangal
Oru poovin ithal kondu murivettoren
Paavam karalinte sugathamaam nombarangal
Parayoo...
Akalathil viriyunna sawgandhikangalthan
Madhakara sawrabha lahariyode
Oidarunna padhavumaay annayunna kaattinte
Madhuramaam marmmara mozhikalaale
Parayoo...
Oru manjuthullithan azhngalil mungi
Nee varumen mohathin mawnathaalo
Hrudayaabhilaashangal neetti kurukkunna
Madhu matha kokila mozhikalaalo
Parayoo...
Added by adarsh kr on jun 11,2008
പറയൂ ഞാനെങ്ങനെ പറയേണ്ടൂ (പറയൂ)
നീയിന്നുമറിയാത്തൊരെന്‍ സ്നേഹനൊമ്പരങ്ങള്‍
ഒരു പൂവിന്‍ ഇതള്‍കൊണ്ടു മുറിവേറ്റൊരെന്‍
പാവം കരളിന്റെ സുഖദമാം നൊമ്പരങ്ങള്‍
(പറയൂ)
അകലത്തില്‍ വിരിയുന്ന സൗഗന്ധികങ്ങള്‍തന്‍
മദകര സൗരഭലഹരിയോടെ (അകലത്തില്‍)
ഇടറുന്ന പദവുമായ് അണയുന്ന കാറ്റിന്റെ
മധുരമാം മര്‍മ്മരമൊഴികളാലോ...
(പറയൂ)
ഒരു മഞ്ഞുതുള്ളിതന്‍ ആഴങ്ങളില്‍ മുങ്ങി-
നിവരുമെന്‍ മോഹത്തിന്‍ മൗനത്താലോ
ഹൃദയാഭിലാഷങ്ങള്‍ നീട്ടിക്കുറുക്കുന്ന
മധുമത്ത കോകിലമൊഴികളാലോ...
(പറയൂ)
Movie/Album name: Chaithanyam
Artists