നന്മയുമായ് മണ്ണില്‍ നീയിറങ്ങി വന്നൂ ദേവതയായ് എന്നില്‍ നീ നിറഞ്ഞു നിന്നൂ കണി നീ തരുന്ന നേരമേ കണ്‍തുറന്നതുള്ളു ഞാന്‍ എനിക്കെന്റെ ശ്വാസം പോലും നിന്റെ നോവു മാറ്റാന്‍... (നന്മയുമായ് ....)
കൂടെ വന്ന കാലം തന്നെ ഞാനറിഞ്ഞിരുന്നു നിന്നെ... തനിത്തങ്കമാണെന്‍ തങ്കം നിന്‍ മാനസം.. നാള്‍ കൊഴിഞ്ഞു വീഴുന്തോറും എത്രമേലടുത്തു നമ്മള്‍... ഇളം പൂക്കള്‍ ചൂടി ജന്മത്തേന്‍ വല്ലരി... പൊന്നും തിരിയിട്ട ദീപമായ് നീ മുന്നില്‍ നിന്നുവോ... നിന്റെ കതിരൊളി കണ്ടു തിങ്കള്‍ കൈകള്‍ കൂപ്പിയോ.... (നന്മയുമായ് ....)
തൊട്ടടുത്തു നിന്നെക്കാണാന്‍ നിന്റെ രൂപമെന്നപോലെ എനിയ്ക്കെന്റെ ചാരത്തില്ലേ നിന്‍ കണ്മണി... തീക്കടല്‍ തിളയ്ക്കും എന്നില്‍ കുളിര്‍ മഞ്ഞുമാരിയാവാന്‍... മകള്‍ക്കേകി നീ നിന്‍ സ്നേഹപ്പൂം പുഞ്ചിരി.. നിന്നെ മറന്നൊരു മാത്ര ഞാനീ മണ്ണില്‍ കാണുമോ.. മറുപിറവിയിലൂടെ നമ്മള്‍ ഒന്നായ് ചേരുമോ... (നന്മയുമായ് ....)