ശലഭമായ് അണഞ്ഞിടാം ചൊടിയിതളിൻ മധുരം തേടി ഞാൻ പുളകമായ് നിറഞ്ഞിടാം പുതുമലരിൻ മൃദുലകാന്തിയിൽ (2) മിഴികളിൽ ഒരു കുളിരല മൊഴികളിൽ ഒരു കടലല തഴുകിടുമൊരു നിറകല ഒഴുകിടുമഴകിലൊരല നീയെൻ വീണാതന്ത്രിയിൽ രാഗം മീട്ടാൻ അണയുമോ (ശലഭമായ്....)
പ്രിയതരമൊരു നവഗീതിയൊഴുകും പ്രണയകാലമേ കനവുകൾ അനുദിനം പൂത്തു വിരിയും പുതുവസന്തമേ (2) അരികിൽ നിന്നും മായരുതേ അഴകിൻ മണികളേ ഇതിലേ ദിനവും വന്നു പോകൂ പുലരിക്കിളികളേ അലകളിൽ ഒരു മൃദു കളിവള്ളം തുഴഞ്ഞു തീരം തേടീടാം മരതകം വിളയുന്നൊരിടങ്ങളിൽ ഒരു ചെറുകൂട്ടിൽ വാണിടാം (ശലഭമായ്....)
Movie/Album name: Sundara Kalyaanam
Movie Summary:Sundara Kalyaanam (2011) is a Malayalam film centered on marriage and family relationships, following the lives and romantic entanglements of its central characters as they navigate love, tradition, and commitment.
Song Credits:
- Song: Shalabhamaayi
- Film: Sundara Kalyaanam (2011)
- Language: Malayalam
- Music: M. Jayachandran
- Lyrics: (as credited in the film)
- Playback: (as credited in the film)
Musical Style: Melodic film song in the Malayalam light-classical tradition, blending Carnatic-influenced phrasing with orchestral film accompaniment.
Raga Details: Not reliably documented.
Key Artists Involved: Composer M. Jayachandran; vocalists and lyricist as credited in the film's soundtrack.
Awards & Recognition: No specific awards documented for this song.