അമ്മേ നാരായണാ ലക്ഷ്മീ നാരായണാ
കര്‍മ്മപ്രപഞ്ചത്തിൻ കാരണകാരണ
അമ്മേ നാരായണാ ലക്ഷ്മീ നാരായണാ
ആശാ നിവാരണാ അഹങ്കാരമാരണം
അഖിലവിജ്ഞാനീ പൂജിതചരണാ
(അമ്മേ......)
ധര്‍മ്മവേദപ്പൊരുളാം സന്മന്ത്രമിതുതാൻ
അമ്മേ നാരായണാ ലക്ഷ്മീ നാരായണാ
ധര്‍മ്മധര്‍മ്മാര്‍ജ്ജിത കന്മഷനാശക
പുണ്യാക്ഷരങ്ങളാം അമ്മേ നാരായണാ
(അമ്മേ.......)
അണ്ഡകടാഹത്തിൻ നാരായ വേരായ
അമ്മേ നാരായണാ ലക്ഷ്മീ നാരായണാ
ഒന്നായ ശക്തിയേ ഓംകാര ശക്തിയേ
രണ്ടായി കാണിയ്ക്കും മായയെന്തത്ഭുതം
(അമ്മേ.......)
അഖിലവേദ സാരമന്ത്രം
നിഖില ദു:ഖ നാശമന്ത്രം
പരമപുരുഷ നാമമന്ത്രം
നിരത സുകൃത ശാന്തിമന്ത്രം
(അമ്മേ.......)
Movie/Album name: Chottanikkara Bhagavathy
Artists