Kochukochoru krishnappainkili
Kochodakkuzhaloothum painkili
Thenoottum kili paaloottum kili
Thaamarappoovilurangum kili
Neelarathnakkiliyannorikkal
Paalaazhi nokki parannupoyi
Nakshathrappoomarakkaavil vechoru
Nandanakkiliye kandumutti
Kalikkoottukaariye kandumutti
(kochukochoru...)
Peelithoovalum muttiyirunnavar
Pazhamkadhapaattukal paadiyirunnu
(peelithoovalum....)
Annoru swarggathe devadaarakkili
Ponnomalkkiliye kondupoyi
Kalikkoottukaariye kondupoyi
(kochukochoru....)
Aakaashangalezhum parannalanju
Aaromalkkiliye kandilla
Idanenchupottikkaranjirunnu paavam
Oduvil thapovanappainkiliyaay
Thapovanappainkiliyaay
കൊച്ചുകൊച്ചൊരു കൃഷ്ണപ്പൈങ്കിളി
കൊച്ചോടക്കുഴലൂതും പൈങ്കിളി
തേനൂട്ടും കിളി പാലൂട്ടും കിളി
താമരപ്പൂവിലുറങ്ങും കിളി
നീലരത്നക്കിളിയന്നൊരിക്കൽ
പാലാഴി നോക്കി പറന്നുപോയി
നക്ഷത്രപ്പൂമരക്കാവിൽ വെച്ചൊരു
നന്ദനക്കിളിയെ കണ്ടുമുട്ടി
കളിക്കൂട്ടുകാരിയെ കണ്ടുമുട്ടി
(കൊച്ചുകൊച്ചൊരു...)
പീലിത്തൂവലും മുട്ടിയിരുന്നവർ
പഴംകഥപാട്ടുകൾ പാടിയിരുന്നു
(പീലിത്തൂവലും....)
അന്നൊരു സ്വർഗ്ഗത്തെ ദേവദാരക്കിളി
പൊന്നോമൽക്കിളിയെ കൊണ്ടുപോയി
കളിക്കൂട്ടുകാരിയെ കൊണ്ടുപോയി
(കൊച്ചുകൊച്ചൊരു....)
ആകാശങ്ങളേഴും പറന്നലഞ്ഞു
ആരോമൽക്കിളിയെ കണ്ടില്ല
ഇടനെഞ്ചുപൊട്ടിക്കരഞ്ഞിരുന്നു പാവം
ഒടുവിൽ തപോവനപ്പൈങ്കിളിയായ്
തപോവനപ്പൈങ്കിളിയായ്
Movie/Album name: Nithya Vasantham
Artists