സ്വപ്നം പൂത്ത നെഞ്ചിൽ ഹർഷതാളം നൃത്ത മേളം സ്വർഗ്ഗം തിരയും മെയ്യിൽ അംഗരാഗം പൂമ്പരാഗം മനസ്സിൽ അലങ്കരിക്കും മധുരരാഗ ശയനമഞ്ചം മുമ്പേ മോഹമേഘം...പിമ്പേ സൂര്യദാഹം... (സ്വപ്നം....)
അല്ലിത്തേനുള്ളം ശൃംഗാരം കൊള്ളുന്നിതാ ഇന്നു് മധുരാനുഭൂതികളിൽ നീന്താൻ... അല്ലിത്തേനുള്ളം ശൃംഗാരം കൊള്ളുന്നിതാ ഇന്നു് മധുരാനുഭൂതികളിൽ നീന്താൻ... എന്റെ പ്രിയ ഹംസമേ... കാറ്റിൻ ഗതികളറിയാതാടും മലരാണു നീ... (സ്വപ്നം....)
നിന്റെ ഉന്മാദം പൂമാരി പെയ്യുന്നിതാ... ഇന്നു് കലമാനും ഇണമാനും ആകാൻ നിന്റെ ഉന്മാദം പൂമാരി പെയ്യുന്നിതാ... ഇന്നു് കലമാനും ഇണമാനും ആകാൻ എന്റെ രതിശില്പമേ... കാറും കോളും അറിയാതൊഴുകും പൂന്തോണി നീ... (സ്വപ്നം....)