Jaathimallippoomazhayil

1977
Lyrics
Language: English

Jaathimallippoomazhayil
Omanathan punchiriyil
Poonilaavililakiyaadum
Paalaruvipoleyaayi njaan
Jaathimallippoomazhayil....

Induthante maniyarayil
Indraneela virikal thazhnnu
Maaridathil madaminiyum
Manjasaari moodidumo
Kaatte ee kaancheepuram pattil
Nee mukhamanaykkoo

Chandanathin kuriyil
Swedabindu swarnnamanikalaayi
Maadakamaam kanakamizhi
Mounacheppiladanjidumo
Kaatte nee njaanaayppoyi
Aa pookkooda thurannunokku
Language: Malayalam

ജാതിമല്ലിപ്പൂമഴയില്‍..ഓമനതന്‍ പുഞ്ചിരിയില്‍.....
പൂനിലാവിലിളകിയാടും പാലരുവിപോലെയായ് ഞാന്‍...
ജാതിമല്ലിപ്പൂമഴയില്‍..ഓമനതന്‍ പുഞ്ചിരിയില്‍.....
പൂനിലാവിലിളകിയാടും പാലരുവിപോലെയായ് ഞാന്‍...
ജാതിമല്ലിപ്പൂമഴയില്‍.........

ഇന്ദു തന്റെ മണിയറയില്‍ ഇന്ദ്രനീലവിരികള്‍ താഴ്ന്നു....
മാറിടത്തില്‍ മദമിനിയും മഞ്ഞസാരി മൂടിടുമോ
കാറ്റേ....ഈ കാഞ്ചീപുരം പട്ടില്‍ നീ മുഖം അണയ്ക്കൂ....

ജാതിമല്ലിപ്പൂമഴയില്‍..ഓമനതന്‍ പുഞ്ചിരിയില്‍.....
പൂനിലാവിലിളകിയാടും പാലരുവിപോലെയായ് ഞാന്‍...
ജാതിമല്ലിപ്പൂമഴയില്‍.........

ചന്ദനത്തിന്‍ കുറിയില്‍ സ്വേദബിന്ദു സ്വര്‍ണ്ണമണികളായി
മാദകമാം കനകമിഴി മൌനച്ചെപ്പിലടഞ്ഞിടുമോ
കാറ്റേ...നീ ഞാനായ് പോയ് ആ പൂക്കൂട തുറന്നു നോക്കൂ.....

ജാതിമല്ലിപ്പൂമഴയില്‍..ഓമനതന്‍ പുഞ്ചിരിയില്‍.....
പൂനിലാവിലിളകിയാടും പാലരുവിപോലെയായ് ഞാന്‍...
ജാതിമല്ലിപ്പൂമഴയില്‍.........�
Movie/Album name: Lakshmi
Artists