വസുന്ധരേ ജനനീ നിന്റെ കൈയ്യിലെ തങ്കപ്പൂപ്പാലികയിലെ വർണ്ണപുഷ്പങ്ങൾ ജീവിതങ്ങൾ ജീവിതം ജീവിതം ജീവിതത്തിൽ സ്വരങ്ങൾ സ്വപ്നങ്ങൾ ധൂപസുഗന്ധങ്ങൾ നിറങ്ങൾ നിഴലുകൾ സുഖദുഃഖങ്ങൾ വസുന്ധരേ...
മനസ്സിൽ പുകയും ഹോമകുണ്ഡങ്ങൾ അതിൽ ഹവിസ്സായ് മാറും രാഗരാഗങ്ങൾ കാലമാം കാറ്റിലെ കരിയിലകൾ കദനം പുണരും ജീവിതങ്ങൾ ജീവിതം ജീവിതം ജീവിതത്തിൽ പകലുകൾ രാവുകൾ നിത്യസഞ്ചാരികൾ ചിരിയും കരച്ചിലും പല്ലവികൾ വികാരജീവികൾ വീണയായ് മാറും വിചാരധാരകൾ ശ്രുതിയായ് തീരും വസുന്ധരേ......വസുന്ധരേ...