മിണ്ടാത്തതെന്തേ തമ്പുരാട്ടീ പടി താണ്ടാത്തതെന്തേ തമ്പുരാട്ടീ മിണ്ടാത്തതെന്തേ തമ്പുരാട്ടീ പടി താണ്ടാത്തതെന്തേ തമ്പുരാട്ടീ ആൺകിളിക്കാത്മാവിൻ കൂടുകൂട്ടി ആൺകിളിക്കാത്മാവിൻ കൂടുകൂട്ടി.. നിന്റെ ആശകൾക്കിന്നെന്തേ വേലികെട്ടി.. മിണ്ടാത്തതെന്തേ തമ്പുരാട്ടീ..,
ചെറുമുന്തിരി മൊട്ടുവിരിയും മർമ്മരങ്ങളേ ചെമ്പനിനീർ മലരാടും മയക്കങ്ങളേ ചെത്തിപൂക്കും കവിളെന്തേ നനഞ്ഞുപോയി.. നിന്റെ ചെഞ്ചൊടിയിൽ മൊഴിയെന്തേ മാഞ്ഞുപോയി മാനസതന്ത്രികൾ നീ മീട്ടണം അതിൽ മധുരാഗമാലിക ഞാൻ കേൾക്കണം.. അതിൽ മധുരാഗമാലിക ഞാൻ കേൾക്കണം... മിണ്ടാത്തതെന്തേ തമ്പുരാട്ടീ...
തുടിതംബുരു തങ്കമുരളി മദ്ദളങ്ങളേ തപ്പുതകിൽ ഇലത്താള മൃദംഗങ്ങളേ തത്തിയാടും മയിലിന്റെ നടനമില്ല ഇന്നെൻ തേർമഠത്തു കുയിലിന്റെ പാട്ടുമില്ല ആയിരം സ്വപ്നങ്ങൾ നീ കാണണം അത് അകലാതെ സാധിച്ച് ഞാൻ കാണണം അത് അകലാതെ സാധിച്ച് ഞാൻ കാണണം... (മിണ്ടാത്തതെന്തേ ...)