Kaattaarinu

2009
Lyrics
Language: Malayalam

കാട്ടാറിനു തോരാത്തൊരു പാട്ടുണ്ട് നനവോരത്ത്....
ചെറു നാരു കൊരുത്തു മിനുക്കിയ കൂടുണ്ട്......
തള്ളപൂവാലിക്കു ചെല്ലക്കൂത്താടും കുഞ്ഞി കൊഞ്ചല്‍ കൂട്ട്...
കാടാകെ മൂളി...താരാട്ട്....
(കാട്ടാറിനു)

താരും പൂവും താനെ കൊഴിഞ്ഞൂ......
ആളും തീയായ് കാലമണഞ്ഞൂ......
കാറ്റില്‍ ഈ കാറ്റില്‍ കാടെരിഞ്ഞ നേരം,
കൂട്ടില്‍ തന്‍ കൂട്ടില്‍ അമ്മ വിതുമ്പി......
ചിറകുമുളയ്ക്കാ ൈതങ്ങളെയും
കൊണ്ടുപറക്കാനരുതാ പെണ്‍കിളി തേങ്ങി.....
വനകുറുനിരയഴിയും.......
(കാട്ടാറിനു)

കാടെരിയുന്നു...കാട്ടു ചോലയെരിയുന്നു.....
കാട്ടുചോര മണം പരന്നത് കാറ്റിലോ എന്റെ കരളിലോ....
ഇടമാറു പൊട്ടിയ ഞെട്ടലില്‍ വിടപി പിടലി ചരിച്ചതില്‍
കിളി കരഞ്ഞ രവത്തിലോ......

പോകൂ നീ പൊകൂ അമ്മ മനസ്സേ...
തീയില്‍ വീഴാം ഞങ്ങള്‍ ഹവിസ്സായ്....
കാലം നല്‍കും നിനക്കിനിയും
ഓമല്‍ കിടങ്ങള്‍ കാടുണര്‍ത്താന്‍...
നൂറുനുറുങ്ങായ് മുറിയും മനസ്സോടമ്മക്കിളിയുടെ
ചിറകടി പൊങ്ങി വാനില്‍...വനവേദന നിറയും....
(കാട്ടാറിനു)
Movie/Album name: Loudspeaker
Artists