പ്രിയതമാ ഇതു മനസ്സിലുണരും പ്രണയമാ... കരളില്‍ ഞാന്‍ ദിനം ഉരുവിടുന്ന പ്രണവമാ പ്രമദ ലോല ബന്ധമാം പ്രഥമ രാഗ ഭാവമാം ഉണരും ആത്മനാദമാം ഉദയ മോഹഗീതമാം പ്രിയതമാ...പ്രിയതമാ...പ്രിയതമാ... (..പ്രിയതമാ)
പ്രിയതമാ ഇതു മനസ്സിലുണരും പ്രണയമാ... കരളില്‍ ഞാന്‍ ദിനം ഉരുവിടുന്ന പ്രണവമാ അരികില്‍ വന്ന സ്വര്‍ഗ്ഗമാം.. അരുമയായ സ്വപ്നമാം മിഴി തുറന്ന പുഷ്പമാം.. സ്വയം പിറന്ന ശില്പമാം പ്രിയതമാ...പ്രിയതമാ...പ്രിയതമാ... പ്രിയതമാ ഇതു മനസ്സിലുണരും പ്രണയമാ...
വാനവീണ മണ്ണിന്‍ മാറില്‍ വീണു പാടി പദവും സ്വരവും ചേരും മൊഴിയില്‍ പാരിജാതപ്പൂവിന്‍ വര്‍ണ്ണ രാഗമെന്റെ കനവിന്‍ ചിറകില്‍ തൂകി മധുരം എന്റെ അന്തരംഗ പുഷ്പശാല തന്നില്‍ വരവായ് അരികില്‍ ഏതോ ശലഭം താരകങ്ങൾ എന്റെ മേനി മെല്ലെ തഴുകി മൃദുവായ് തളിരായ് ചേതോഹരമായ് ഹർഷമാരി തൂകി എന്നില്‍ വിടരും നയനം നിറയും സുകൃതം.... താലവൃന്ദം വീശിയെന്നില്‍ അറിയാതുയരും കുളിരും പ്രണയം ആര്യലോക കന്യയോ...പാർവ്വണേന്ദു ഭംഗിയോ പൂര്‍വ്വജന്മപുണ്യമോ...പൂജനീയ ബന്ധമോ അരുളീ പ്രിയനെന്‍ മനസ്സിൽ വരമൊന്നഴകില്‍... (പ്രിയതമാ....)