മനസ്സിൻ കടലാസ്സിൽ തമസ്സിൻ നഖശീലിൽ കഥ കോറുന്നുവോ ഏതോ കൈ എങ്ങും... മനസ്സിൻ കടലാസ്സിൽ തമസ്സിൻ നഖശീലിൽ...
വിധിയാകുന്നൊരസുരന്റെ ഒളിയമ്പുകൊള്ളും നിധിയായ നരജന്മമേ....(2) നൊമ്പരം നെഞ്ചിൽ നിറയുമ്പോഴോ തളരുന്നുവോ സ്വയം...ഇരുളിൽ... മുള്ളുള്ളൊരീ വീഥിയിൽ...നീറുന്നൊരീ യാത്രയിൽ.. മനസ്സിൻ കടലാസ്സിൽ തമസ്സിൻ നഖശീലിൽ കഥ കോറുന്നുവോ ഏതോ കൈ എങ്ങും... മനസ്സിൻ കടലാസ്സിൽ തമസ്സിൻ നഖശീലിൽ...
ഇണയാകുന്ന കിളിയൊന്നു മുറിവേറ്റ നാളിൽ പിടയുന്ന കവിജന്മമേ...(2) സാന്ത്വനം ചൊല്ലി വരുകില്ലയോ..തഴുകില്ലയോ ഇളം മൊഴിയിൽ...പൊള്ളുന്നോരീ ജീവനിൽ... ആശ്വാസം നീയല്ലയോ... മനസ്സിൻ കടലാസ്സിൽ തമസ്സിൻ നഖശീലിൽ കഥ കോറുന്നുവോ ഏതോ കൈ എങ്ങും... മനസ്സിൻ കടലാസ്സിൽ തമസ്സിൻ നഖശീലിൽ...