ഒരു പാട്ടിൻ കടലായ് മാറി ഞാൻ പ്രണയത്തിൻ കരയായ് തീർന്നു നീ... ഇതളോരം തെന്നൽ കാറ്റിലായ് മിഴിയോരം തേടി ഞാൻ... സുഖമേകും ഒളിതൂകും മലരായി നീ ഒരു പാട്ടിൻ കടലായ് മാറി ഞാൻ പ്രണയത്തിൻ കരയായ് തീർന്നു നീ...
മഞ്ഞിൻ കുളിരിൻ സൂര്യൻ കതിരിൻ വൈഡൂര്യമായി പതിഞ്ഞൂ സഖീ... നീയാം സിന്ദൂരം വിണ്ണിൻ വർണ്ണങ്ങളെല്ലാം വിടർത്തീ സഖീ... പ്രിയതേ നീയാം മയിലായരികേ ഋതുവായ് ഞാൻ വീണ്ടും തരളിതനാകാം... പ്രണയം വിടരും ചിറകായ് നാം...
രാവിൽ നിലാവിൻ തേടൽ കനവിൻ കാതോരമായി മൊഴിഞ്ഞൂ സഖീ... നീയാം പ്രണയം വീണ്ടും നെഞ്ചിൽ സ്വപ്നങ്ങളെല്ലാം ഉണർത്തീ സഖീ... പ്രിയതേ നീയാം അഴകായരികെ സ്വരമായ് ഞാൻ വീണ്ടും പാട്ടുകളാകാം ആർദ്രം അലിയും സായൂജ്യമാം.... (ഒരു പാട്ടിൻ....)