Jeevithadukhangal naathante
Kaarunya sandeshamaanallo
Ee paanapaathrathil nirayunna
Kaypuneer dahaneeraanallo (jeevitha dukhangal ...)
Illa paraathiyilla
Njangalkkilla paraathiyilla
Vaazhthappedum devaneethiyil
Oru naalum pizhavethumundakilla
Kadalolamalivulla daivame
Aviduthe snehamee jeevathaalam
Karthaavu njangale kaividi-
Llennulla viswasamaathmanaalam (kadalolamalivulla ..)
Illa paraathiyilla
Njangalkkilla paraathiyilla
Vaazhthappedum devaneethiyil
Oru naalum pizhavethumundakilla
Veroral veezhthunna kanneer
Thudaykkuvaan ante kai neeyuyarthee
Ethiruttinteyum kaadinumappuram
Pularikal nee vidarthee (veroral..)
Illa paraathiyilla
Njangalkkilla paraathiyilla
Vaazhthappedum devaneethiyil
Oru naalum pizhavethumundakilla
ജീവിതദുഃഖങ്ങൾ നാഥന്റെ
കാരുണ്യ സന്ദേശമാണല്ലോ
ഈ പാനപാത്രത്തിൽ നിറയുന്ന
കയ്പുനീർ ദാഹനീരാണല്ലോ (ജീവിത ദുഃഖങ്ങൾ ...)
ഇല്ലാ പരാതിയില്ലാ
ഞങ്ങൾക്കില്ലാ പരാതിയില്ലാ
വാഴ്ത്തപ്പെടും ദേവനീതിയിൽ
ഒരു നാളും പിഴവേതുമുണ്ടാകില്ലാ
കടലോളമലിവുള്ള ദൈവമേ
അവിടുത്തെ സ്നേഹമീ ജീവതാളം
കർത്താവു ഞങ്ങളെ കൈവിടി-
ല്ലെന്നുള്ള വിശ്വാസമാത്മനാളം (കടലോളമലിവുള്ള ..)
ഇല്ലാ പരാതിയില്ലാ
ഞങ്ങൾക്കില്ലാ പരാതിയില്ലാ
വാഴ്ത്തപ്പെടും ദേവനീതിയിൽ
ഒരു നാളും പിഴവേതുമുണ്ടാകില്ലാ
വേറൊരാൾ വീഴ്ത്തുന്ന കണ്ണീർ
തുടയ്ക്കുവാൻ എന്റെ കൈ നീയുയർത്തീ
ഏതിരുട്ടിന്റെയും കാടിനുമപ്പുറം
പുലരികൾ നീ വിടർത്തീ (വേറൊരാൾ..)
ഇല്ലാ പരാതിയില്ലാ
ഞങ്ങൾക്കില്ലാ പരാതിയില്ലാ
വാഴ്ത്തപ്പെടും ദേവനീതിയിൽ
ഒരു നാളും പിഴവേതുമുണ്ടാകില്ലാ
Movie/Album name: Sthanam
Artists