രാത്രിതന്‍ സഖി ഞാന്‍ ഒരു രാജനര്‍ത്തകി ഞാന്‍ രാഗമറിയാതാരോ പാടിയ ഗാനപല്ലവി ഞാന്‍ ഒരു ഗാനപല്ലവി ഞാന്‍....
വിടരും മാദകഗന്ധം കവരാന്‍ വിരുന്നുകാരായ് പോരൂ കാറ്റുപോലെ വരൂ കുളിര്‍- കാറ്റലപോലെ വരൂ നിമിഷങ്ങള്‍ ഈ നിമിഷങ്ങള്‍ തിരിച്ചു വരാത്ത യാത്രക്കാര്‍ ഈ നിശ നമ്മുടെ സ്വര്‍ഗ്ഗം പോരൂ...പോരൂ...ആസ്വദിയ്ക്കൂ.... (രാത്രിതന്‍ സഖി....)
ഉണരും രാവിന്‍ യവനിക നീക്കാം മണിയറ തേടി പോരൂ പാട്ടുപാടി വരൂ പല പാട്ടുകള്‍ പാടി വരൂ ദീപങ്ങള്‍ ഈ ദീപങ്ങള്‍ ചിരിച്ചു മരിയ്ക്കും കാവല്‍ക്കാര്‍ ഈ നിശ നമ്മുടെ സ്വര്‍ഗ്ഗം പോരൂ...പോരൂ...ആസ്വദിയ്ക്കൂ.... (രാത്രിതന്‍ സഖി....) രാത്രിതന്‍ സഖി ഞാന്‍......