Ohh Othiri Vazhipiri

2025
Lyrics
Language: Malayalam

ഓ ഓതിരി വഴിതിരി ഈ പാരാകെ ഇത് പരഗതി (2)
കനവേ തിരഞ്ഞേ ഈ വഴി പലവഴി നാം തനിയെ
മനമേ നിറഞ്ഞേ നിറ നാടകമായ് നിൻ വിധിയേ
ഈ വഴിയേ വരവായ് സഹയാത്രികരായി
നാം തിരയെ കനവായ് തനു മാത്രയിലായ്
കാലം മുന്നേ ലോകം പായെ
കോലം കെട്ടിയ ശീലം പാടെ
മാനം മുട്ടിയ മോഹം തേടി
താനെ മായുന്നേ
കാലം മുന്നേ ലോകം പായെ
കോലം കെട്ടിയ ശീലം പാടെ
മാനം മുട്ടിയ മോഹം തേടി
താനെ മായുന്നേ
ഓ ഓതിരി വഴിതിരി ഈ പാരാകെ ഇത് പരഗതി
ഓ ഓതിരി വഴിതിരി ഈ പാരാകെ ഇത് പടു കുഴി
രാത്തിരി പോയിട്ടോ തീപ്പൊരി ആയിട്ടോ
തിരുരിടും എന്തോ
രാത്തിരി പോയിട്ടോ തീപ്പൊരി ആയിട്ടോ
തിരുരിടും എന്തോ
കാലമിതെന്തൊരു കുന്തളിപ്പോ
ഓടിയടുക്കാത്ത കേറ്റം
കാലമിതെന്തൊരു കുന്തളിപ്പോ
ഓടിയടുക്കാത്ത കേറ്റം
തൈത്തിര തല വിധി പല വഴി തിരി
അടവുകളോ ഇതു വിധി ത്വരിതം
നേരേ പടവുകളോ ഇത് ചതി ദുരിതം
വിടവുകളോ ഒരു ഗതി പരതും
ചെറും ചുവടുകളോ
പിഴവതിൽ പൊരുതും അടവുകളോ
ഇത് വിധി ത്വരിതം നേരേ പടവുകളോ
ഇത് ചതി ദുരിതം

പതിവായൊരു കഥയായിത് പതിയേ വഴി തേടിയേ
കനവായത് കനലായ് കരകിട്ടാതെ നിന്നൊരു കൂട്ടരെ
പല പല പടവുകൾ തേടി
പായുന്നുണ്ടൊരു യാചകനായലഞ്ഞേ
പല പല പടവുകൾ തേടി
പായുന്നുണ്ടൊരു യാചകനായലഞ്ഞേ
ഇരു കൂട്ടമായ് ഒരു പാട്ടുമായ്
ഇനി മറ്റാരും കാണാത്ത ലോകം തേടി
ഓ ഓതിരി വഴിതിരി ഈ പാരാകെ ഇത് പരഗതി (2)

ചുവടൊന്നാകെ മാറുന്നേ നീളുന്നേ
ചാരെ ചങ്കൂറ്റം ചേരുന്നുണ്ടേ
ചുവടൊന്നാകെ മാറുന്നേ നീളുന്നേ
ചാരെ ചങ്കൂറ്റം ചേരുന്നുണ്ടേ
ഇന്ത മനമാകെ തേടി മനസ്സുക്കുൾ
നീളെ വഴി തിരഞ്ഞേ
കടം കഥയായ് ഇതു വഴിയേ
കാലം മുന്നേ പായുന്നകലെ
പാരിൽ മായാതെ നീളുന്നുണ്ടേ
ഓ ഓതിരി വഴിതിരി ഈ പാരാകെ ഇത് പരഗതി
ഓ ഓതിരി വഴിതിരി ഈ പാരാകെ ഇത് പടുകുഴി
Movie/Album name: Valampiri Shanku
Artists