വാചാലമൗനമേ വാചാലമൗനമേ
ഒരുനൂറുനാവുള്ള വാചാലമൗനമേ
പറയാത്ത സത്യങ്ങളെത്ര..
ആരോടും പറയാത്ത സത്യങ്ങളെത്ര..
മനസ്സിന്റെ ആഴങ്ങളര്ഥങ്ങളെത്ര
വാചാലമൗനമേ..
ആത്മദു:ഖങ്ങളെ മൂടിപ്പൊതിയുന്ന
സ്നേഹപുഷ്പങ്ങളെപ്പോലെ
ആഴക്കയങ്ങളെ മൂടിക്കിടക്കുന്ന
നീലനീര്പ്പോളകള് പോലെ
കണ്ണീര്‍ക്കിനാവിന്റെ നൊമ്പരപ്പാടിലും
മന്ദഹസിക്കുന്നതാര്.. (2)
മിണ്ടാതെ മന്ദഹസിക്കുന്നതാര് (വാചാലമൗനമേ..)
സൂര്യഗായത്രികള്‍ പാടിയുണര്‍ത്തുന്ന
ശ്യാമയാമങ്ങളെ ചൊല്ലൂ..
ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ കൂടെനടക്കുന്ന
കാലപ്രവാഹമേ ചൊല്ലൂ..
എന്തീമുനമ്പിലെ മുന്തിരിത്തോപ്പിലെ
പഞ്ചവര്‍ണ്ണക്കിളി പോയീ...(2)
മിണ്ടാതെ പഞ്ചവര്‍ണക്കിളി പോയി.. (വാചാലമൗനമേ..)
Movie/Album name: Vilakku Vecha Neram
Artists