Pacha nirame pacha nirame Ishtam koodiya pacha nirame Poovin chiriyum pacha nirame Enikku nin niram mathiye Pacha nirame pachanirame Ilakalil oli tharum pacha nirame Nin ilam meyyin pacha nirame Enikku nin niram mathiye
സ്നേഹിതയേ ... കാമുക മാനസ പ്രേമത്തില്‍ നിറമുണ്ട് ഞാനവളെക്കണ്ടു ... അവളെന്റെ അടുത്ത് വന്നു ... സഖിയേ ...സ്നേഹിതയേ ... ഈ പൈങ്കിളിപ്പെണ്ണെ നിനക്കും നിറമുണ്ട് അവളെന്നോട് സംസാരിച്ചു ...
പച്ച നിറമേ പച്ച നിറമേ ഇഷ്ടം കൂടിയ പച്ച നിറമേ പൂവിന്‍ ചിരിയും പച്ച നിറമേ എനിക്ക് നിന്‍ നിറം മതിയേ പച്ച നിറമേ പച്ചനിറമേ ഇലകളില്‍ ഒളിതരും പച്ച നിറമേ നിന്‍ ഇളം മെയ്യിന്‍ പച്ച നിറമേ എനിക്ക് നിന്‍ നിറം മതിയേ
അന്തിവാന കുങ്കുമച്ചുവപ്പ് നിന്റെ തത്തച്ചുണ്ടിന്നഴക് പൊട്ടി വിരിയും പുതിയ റോസാപ്പൂവ് പോല്‍ നീ സുന്ദരിയല്ലേ വിണ്ണും നിനക്കായ് ചന്തം ചേര്‍ക്കും പൌര്‍ണ്ണമാസി ചന്ദ്രിക പോലെ പാല്ച്ചിരിയാലൊരു പൊട്ടു തൊട്ടു ഉള്ളം അള്ളിയെടുത്തവള്‍ നീ ആരും ആരും കാണാതെ കാമന്‍ നമ്മെ കണ്ടു പെണ്ണെ ഞാനും നീയും ഒന്നായ് കണ്ണേ സഖിയേ ...സ്നേഹിതയേ ... കാമുകമാനസ പ്രേമത്തില്‍ നിറമുണ്ട് ഓ ... സഖിയേ ...സ്നേഹിതയേ ... എന്‍ പൈങ്കിളിപ്പെണ്ണെ നിനക്കും നിറമുണ്ട്
തിരയില്ലാക്കടലിന്‍ വര്‍ണ്ണം മുകിലില്ലാ വാനിന്‍ വര്‍ണ്ണം മയിലിന്‍ പീലിത്താരിന്‍ വര്‍ണ്ണം മഴവില്ലിന്‍ മഞ്ജുള വര്‍ണ്ണം ഉഷതാരം പൂവിനു ചാര്‍ത്തും വര്‍ണ്ണം എല്ലാം എല്ലാം നിന്നില്‍ കണ്ടൂ
ഇരവിന്‍ നിറവും ഇരുളിന്‍ നിറവും പക്കാലത്തിന്‍ മുഴുവന്‍ നിറവും കാക്കച്ചിറകില്‍ കാണും നിറവും കണ്ണില്‍ എഴുത്തും മഷിയിന്‍ നിറവും വെയിലില്‍ പാടും കുയിലിന്‍ നിറവും എല്ലാം ചേര്‍ന്നാല്‍ കൂന്തല്‍ നിറമേ സഖിയേ ...സ്നേഹിതയേ കാമുക മാനസ പ്രേമത്തില്‍ നിറമുണ്ട് ഓ ... സഖിയേ ...സ്നേഹിതയേ ഈ പൈങ്കിളിപ്പെണ്ണെ നിനക്കും നിറമുണ്ട്