Manassinte Manchalil [Pathos]

1984
Lyrics
Language: English

Manassinte manchalil thaniye mayangunna mouname
Madhuraanubhoothikal swayame thirayum muhoorthame
Ormmakalil ozhukivaroo nermmayezhum kuliruthiroo
Iniyaayiramaashamsakal
Manassinte manchalil thaniye mayangunna mouname

Karakalanja snehamode vimalahrudayaraakanam
Nanmayerum thenmalarukal mozikal thorum pookkanam
Maniyarayude naalumathilum madanalahariyelkkanam
Kaineettavum kainettamaay saamipyavum sayoojyamaay
Santhaana soubhaagya saaphalyam neratte
Manassinte manchalil thaniye
Mayangunna mouname
Language: Malayalam

മനസ്സിന്റെ മഞ്ചലില്‍ തനിയേ മയങ്ങുന്ന മൌനമേ
മധുരാനുഭൂതികള്‍ സ്വയമേ തിരയും മുഹൂര്‍ത്തമേ
ഓര്‍മ്മകളില്‍ ഒഴുകിവരൂ നേര്‍മ്മയെഴും കുളിരുതിരൂ
ഇനിയായിരമാശംസകള്‍
മനസ്സിന്റെ മഞ്ചലില്‍ തനിയേ മയങ്ങുന്ന മൌനമേ

കറകളഞ്ഞ സ്നേഹമോടെ വിമലഹൃദയരാകണം
നന്മയേറും തേന്മലരുകള്‍ മൊഴികള്‍ തോറും പൂക്കണം
മണിയറയുടെ നാലുമതിലും മദനലഹരിയേല്‍ക്കണം
കൈനീട്ടവും കൈനേട്ടമായ് സാമീപ്യവും സായൂജ്യമായ്
സന്താനസൌഭാഗ്യ സാഫല്യം നേരട്ടേ
മനസ്സിന്റെ മഞ്ചലില്‍ തനിയേ
മയങ്ങുന്ന മൌനമേ
Movie/Album name: Lakshmanarekha
Artists